മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

നല്‍കാം ഒരു പുതുജീവന്‍ - അവയവദാനം മഹാദാനം: പ്രചരണം ആരംഭിച്ചു

Activity 12
2015 September 5

അവയവദാനം മഹാദാനം എന്ന സന്ദേശം പ്രചരിപ്പിക്കുകയും ആയിരം പേരുടെ സമ്മതപത്രം ശേഖരിക്കുന്ന നല്‍കാം ഒരു പുതുജീവന്‍ പദ്ധതിയുടെ പ്രചാരണരീതികള്‍ പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശിച്ചു. പ്രചാരണത്തിനായി വോളണ്ടിയര്‍മാരുടെ സംഘങ്ങള്‍ രൂപീകരിച്ചു.






അവയവദാനത്തെപ്പറ്റിയുള്ള സംശയങ്ങളുടെ നിവാരണം
ചോദ്യങ്ങളും ഉത്തരങ്ങളും

എന്താണ് അവയവദാനം
ശരീരകലകളും അവയവങ്ങളും ജീവനുള്ളതോ മറിച്ചതോ ആയ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി.

എന്തിന് ഞാന്‍ അവയവങ്ങള്‍ ദാനം ചെയ്യണം?

ഇന്ത്യയില്‍ ഇന്ന് 150,000 പേര്‍ക്ക് നിലവില്‍ വൃക്കകള്‍ ആവശ്യമുണ്ട്. ഹൃദയം കരള്‍ തുടങ്ങിയവ ആവശ്യമുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അനുയോജ്യരായ ദാതാക്കളെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ആയിരങ്ങള്‍ വര്‍ഷംതോറും മൃതിയെ പുല്‍കുന്നു. മരണശേഷം മണ്ണിലലിഞ്ഞുചേരുന്ന നമ്മുടെ ശരീരഭാഗങ്ങള്‍ ദാനം ചെയ്യാനായാല്‍ അത് തീര്‍ച്ചയായും വലിയൊരു കാര്യമാകും. 

എനിക്ക് എന്‍റെ അവയങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമോ?

ഇല്ല. Transplantation of Human Organs Act പ്രകാരം അവയവങ്ങളുടെ വില്‍പന നിയമവിരുദ്ധവും പിഴയും ജയില്‍വാസവും ലഭിക്കാന്‍ ഇടയുള്ള കുറ്റവുമാണ്.

ഏതൊക്കെ അവയവങ്ങളാണ് ദാനം ചെയ്യാന്‍ കഴിയുന്നത്?

  • മുഖവും കൈകാലുകളും
  • ത്വക്ക്
മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും . 

കേരളത്തില്‍ അവയബാങ്ക് ഉണ്ടോ എന്താണ് അതിന്‍റെ പ്രവര്‍ത്തനരീതി
വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു. കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.
മസ്തിഷ മരണമോ? അതെന്താണ്?
ഇങ്ങിനി തിരിച്ചുവരാനാവാത്തവിധം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് മസ്തിഷ്‌കമരണം. അതോടെ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാതെയാവുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയം പ്രവര്‍ത്തിക്കും. എന്നാല്‍ എപ്പോള്‍ വെന്റിലേറ്റര്‍ മാറ്റുന്നുവോ അപ്പോള്‍ ഹൃദയവും നിലയ്ക്കും. മസ്തിഷ്‌കമരണത്തെ മരണാവസ്ഥയായി ഇന്ത്യയിലും അംഗീകരിച്ചിട്ടുണ്ട്.തലച്ചോറിന് സംഭവിക്കുന്ന ആഘാതമാണ് മസ്തിഷ്‌ക മരണത്തിലേക്ക് വഴി തെളിക്കുന്നത്. വാഹനാപകടമരണങ്ങളില്‍ പലതും മസ്തിഷ്‌ക മരണങ്ങളാണ്. തലച്ചോറില്‍ മറ്റു തരത്തിലുണ്ടാകുന്ന രക്തസ്രാവമോ മുഴയോ ഇതിന് കാരണമാവാം. ചില ആത്മഹത്യാശ്രമങ്ങള്‍ മസ്തിഷ്‌ക മരണത്തില്‍ കലാശിക്കാറുണ്ട്. നാല് ഡോക്ടര്‍മാരുള്‍പ്പെടുന്ന ബ്രെയിന്‍ഡെത്ത് കമ്മിറ്റി മരണം സ്ഥിരീകരിക്കേണ്ടതുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍, ആസ്പത്രി സൂപ്രണ്ട്, പുറമേനിന്നുള്ള ഒരു ന്യൂറോളജിസ്റ്റ്, ഗവ. അംഗീകൃത ഡോക്ടര്‍, പോലീസ് എന്നിവരാണ് സംഘത്തിലുണ്ടാവുക. ഒരിക്കല്‍ സ്ഥീരീകരിച്ച ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പരിശോധിച്ച് മരണം ഉറപ്പുവരുത്തണം 
എന്താണ് സമ്മതപത്രം? ജീവദാനപത്രം?
മരണം ഏതുവഴി, എപ്പോള്‍ വരുമെന്നത് തീര്‍ത്തും അജ്ഞാതം. മസ്തിഷ്‌ക മരണമായിരിക്കുമോ സംഭവിക്കുക എന്നത് മുന്‍കൂട്ടി പ്രവചിക്കാനാവുന്ന കാര്യമല്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം; മരണാനന്തരം എത്രപേര്‍ക്ക് ജീവന്‍ പകരണമെന്ന്. സര്‍ക്കാര്‍ തലത്തില്‍ സമ്മതപത്രം സ്വീകരിക്കുന്നതിന് സംവിധാനമില്ലാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിച്ച് സമ്മതപത്രം നല്‍കാം. അവയവ ദാതാവാകാന്‍ ആഗ്രഹിക്കുന്ന ആളുടെ എല്ലാ വിവരങ്ങളും ഏതെല്ലാം അവയവങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമ്മതപത്രമാണ് നല്‍കേണ്ടത്. ഇതിന് രണ്ടു സാക്ഷികള്‍ വേണം. അതില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കുകയും വേണം. സമ്മതപത്രം നല്‍കിക്കഴിഞ്ഞാല്‍ മരണശേഷം അയാളുടെ ആഗ്രഹം നടത്തിക്കൊടുക്കേണ്ടത് ബന്ധുക്കളുടെ ചുമതലയാണ്. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെടും മുമ്പ് രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് പറഞ്ഞിരിക്കണം. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ ഇത് എപ്പോഴും പ്രായോഗികമായിരിക്കണമെന്നില്ല. ഓര്‍ക്കുക, തെളിഞ്ഞ ബുദ്ധിയോടും ആരോഗ്യമുള്ള ശരീരത്തോടുമിരിക്കുന്ന കാലത്തുതന്നെ ചിന്തിച്ച് തീരുമാനിക്കുക. മരിച്ചു മണ്ണോട് ചേരേണമോ, പുതിയ ജീവനായി മാറേണമോ എന്ന്. 


No comments:

Post a Comment