മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

പുതിയ കൂട്ടുകാരെ വൃക്ഷത്തൈകളും തുണിസഞ്ചിയുമായി വരവേറ്റു

2016 June 30

പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്‍റെ ഭാഗമായി, പ്ലസ്‍വണ്‍ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് പൂമലഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വളണ്ടിയര്‍മാര്‍, പുതിയ കൂട്ടുകാരെ വൃക്ഷത്തൈകളും തുണി സഞ്ചിയും നല്‍കി വരവേറ്റു. പി.റ്റി.എ. പ്രസിഡന്‍റ് സിബി തോമസ് അധ്യക്ഷനായ പ്രവശനോത്സവം, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള ഓറിയന്‍റേഷന്‍ ക്ലാസ്സുകളും നടന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അധ്യാപകരായ ലൈജി മാത്യു, കെ.ആര്‍. സുനന്ദ, ഫ്രാന്‍സി ഫ്രാന്‍സിസ്, എം.എസ്.ജിഷ, എന്‍.ആര്‍.രാകേഷ്, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍ എന്നിവര്‍ സംസാരിച്ചു.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌





വാര്‍ത്തകളില്‍.....

കേരളകൗമുദി ജൂലൈ 1

Kerala Kaumudi: July 1



സ്കൂള്‍ ലൈബ്രറി നാട്ടുകാരിലേക്ക് --അക്ഷരദീപം പദ്ധതി ഒന്നാം ഘട്ടം

2016 July 24

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് അക്ഷരങ്ങളെ സ്കൂളിന് പുറത്തേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമത്തിന് തുടക്കം കുറിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും കൊണ്ട് പൂമലയിലെ ഒരു ഭവനത്തില്‍ ഒരു വായനശാല തയ്യാറാക്കി നല്‍കി അക്ഷരദീപം പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. ഗ്രാമത്തിലെ വായനക്കാര്‍ക്ക് അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ വളണ്ടിയര്‍മാര്‍ എത്തിച്ചുകൊടുക്കും. വായിച്ചുതീര്‍ന്നാല്‍ വളണ്ടിയര്‍മാരെത്തി പുസ്തകം മടക്കിവാങ്ങി പുതിയവ വായിക്കാല്‍ നല്‍കും. ഘട്ടം ഘട്ടമായി വായനക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗാനരചയിതാവ് എം.ഡി.രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്.സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍., ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.















27.06.2016 ല്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത



ലഹരിക്കെതിരെ അണിചേര്‍ന്ന് പൂമല സ്കൂള്‍

2016 June 26 - Friday 

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് വളന്‍റിയര്‍മാര്‍ പൂമലയിലെ ലഹരിവിമുക്ത കേന്ദ്രമായ
പുനര്‍ജ്ജനി സന്ദര്‍ശിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 നോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. പുനര്‍ജ്ജനിയിലെ അന്തേവാസികളുമായി നാഷണല്‍ സര്‍വ്വീസ് സ്കീം വളന്‍റിയര്‍മാര്‍ ആശയവിനിമയം നടത്തി.

"ലഹരിയും പുതുതലമുറയും" എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളത്തിലെ പ്രമുഖ ലഹരി വിമുക്ത കേന്ദ്രമായ പൂമല പുനര്‍ജ്ജനിയുടെ ഡയറക്ടറും തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഫിലോസഫി അദ്ധ്യാപകനുമായ ഡോ.ജോണ്‍സ് കെ.മംഗലം ചര്‍ച്ച നയിച്ചു. വളന്‍റിയര്‍മാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ഡോക്കുമെന്‍ററി പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും നടന്നു.
പോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപകരായ എന്‍.ആര്‍. രാകേഷ്, ജീന മാത്യു, ടിന വര്‍ഗ്ഗീസ്, വളന്‍റിയര്‍മാരായ ഐശ്വര്യ, കെ.യു. രേഷ്മ  എന്നിവര്‍ സംസാരിച്ചു.




ലഹരി വിരുദ്ധ പ്രതിജ്ഞ

മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

















വാര്‍ത്തകളില്‍.....

ഡെയ്ലി ഹണ്ട്..ഓണ്‍ലൈന്‍ പോര്‍ട്ടല്‍



മാധ്യമം: 2016 June 27

മാതൃഭൂമി June 30



സ്നേഹസമ്മാനം


2016 June 17 - Friday 

അംഗന്‍വാടി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ സ്നേഹസമ്മാനം എന്ന പ്രവര്‍ത്തനം 2016 ജൂണ്‍ 17 ന് ഉച്ചയ്ക്ക് 2 മണിക്ക് പറമ്പായി അംഗന്‍വാടിയില്‍ വച്ച് നടന്നു. പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അംഗന്‍വാടി കുരുന്നുകള്‍ക്ക് കളറിംഗ് ബുക്കുകള്‍, സ്കെച്ച് പേനകള്‍, ക്രയോണുകള്‍ എന്നിവ നല്‍കി . നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍, കുരുന്നുകള്‍ക്ക് മധുരം നല്‍കുകയും അവര്‍ക്ക്‍വേണ്ടി കുട്ടിക്കഥകളും പാട്ടുകളും അവതരിപ്പിക്കുകയും ചെയ്തു.പറമ്പായി അംഗന്‍വാടിക്കുവേണ്ടി പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ ചിത്രശലഭ പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കി. വളണ്ടിയര്‍മാരായ അപര്‍ണ്ണ അനീഷ്, ശ്രുതി ബാലകൃഷ്ണന്‍, അഖില്‍ കെ.എന്‍, അധ്യാപകരായ ശ്രീജ കെ.സി., ധന്യ ഐസക്, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. എന്നിവര്‍ സംസാരിച്ചു
സ്നേഹസമ്മാനം
ചിത്രശലഭപാര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്
ഇത്തിരിനേരം...
കളറിംഗ് ബുക്കുകള്‍ അജിത ടീച്ചറിന് പ്രോഗ്രാം കണ്‍വീനര്‍ ലിന്‍സ് തങ്കച്ചന്‍ കൈമാറുന്നു
അണ്ണാന്‍ കുഞ്ഞും തന്നാലായത്
മധുരവിതരണം
മനസ്സ് നന്നാവട്ടെ
ചിത്രശലഭപാര്‍ക്ക്
അലങ്കോലപ്പണികള്‍
അജിത ടീച്ചര്‍, നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുന്നു.

ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2016 ജൂണ്‍ 20 ന് മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ട്