നന്ദി...നന്ദി...നന്ദി.....
പ്രിയപ്പെട്ടവരേ...
എന്ന്
പൂമല ഹയര്‍സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ പ്രഥമ സപ്തദിന സഹവാസ ക്യാമ്പ് അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ നടക്കുകയുണ്ടായി. ക്യാമ്പ് ഒരു വിജയമായിരുന്നുവെന്നാണ് പൊതുവായി വിലയിരുത്തുന്നത്. ക്യാമ്പുകള്‍ നടത്തി മുന്‍ പരിചയമില്ലാത്ത ഒരു പ്രോഗ്രാം ഓഫീസറായിട്ടുകൂടി, സഹവാസ ക്യാമ്പ് മനോഹരമായും വിജയകരവുമായി പൂര്‍ത്തിയാക്കാനായതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ക്യാമ്പ് വിജയകരമായി പൂര്ത്തിയാക്കാനാക്കിയതിന്റെ എല്ലാ ക്രെഡിറ്റുകളും സ്കൂള്‍ മാനേജര്‍ ശ്രീ. എ.ആര്.ചന്ദ്രന്, പ്രിന്‍സിപ്പല്‍ ശ്രീമതി ലീന സി.ആര്, ടീച്ചറിന്റെ കുടുംബാംഗങ്ങള്‍, എന്റെ സഹപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പൂര്‍ണ്ണമായി നല്കുന്നു. ആവശ്യമായ മുന്നൊരുക്കങ്ങളും സമയോചിതമായ ഇടപെടലുകളും കൊണ്ട് ക്യാമ്പില്‍ സജീവമാകുകയും ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത മേല്പ്പറഞ്ഞവരോട് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംഘാടക സമിതി ചെയര്‍പേഴ്സണുമായ അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയ ബാബുരാജ്, യൂണിറ്റിന്റെ നിരവധിയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തന്ന വാര്‍ഡ്മെമ്പര്‍മാരും സംഘാടക സമിതി അംഗങ്ങളുമായ ശ്രീ.പി.പി. കരുണാകരന്, ശ്രീ.രാംകുമാര്‍, സംഘാടക സമിതി അംഗങ്ങളായ പി.റ്റി.എ. പ്രസിഡന്റ് ശ്രീ സിബി തോമസ്, അവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീ. പയസ്സ്.സി.സി., ശ്രീ.ബാബു പി.ജി. എന്നിവരോടുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.
നമ്മുടെ സ്കൂളിനു ക്യാമ്പ്ചെയ്യാനായി സ്കൂള്‍ വിട്ടുതന്ന അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂള്‍ മാനേജര്‍ ഡോ.ശാന്തകുമാരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ലത ടീച്ചര്‍, ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചര്‍ എന്നിവരോടുള്ള നന്ദി നാഷണല്‍ സര്‍വ്വീസ് യൂണിറ്റിനു വേണ്ടി അറിയിക്കുന്നു.
സപ്തദിന ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ നല്കിയ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂള്‍ ജീവനക്കാരായ ശ്രീ സുജിതന്, ശ്രീ ഭരതന് , സിന്ദൂരം ട്രാവല്‍സിലെ ജീവനക്കാരനായ ശ്രീ. വിനീഷ് എന്നിവര്‍ക്കും പ്രോഗ്രാം ഓഫീസറിന്റെ പേരില്‍ നന്ദി അറിയിക്കുന്നു.
അതിഥികളായെത്തിയ പുനര്‍ജ്ജനി ഡയറക്ടര്‍ ഡോ.ജോണ്‍സ് കെ.മംഗലം, സംഗചേതനയിലെ രാകേഷ് കെ.ആര്, സ്വതന്ത്ര മലയാള പ്രവര്ത്തകന് മനോജ് കരിങ്ങാം മഠത്തില്‍, കരിന്തലക്കൂട്ടത്തിലെ ശ്രീ. വിജീഷ് ലാല്‍, ശ്രീ അഖിലേഷ്, ഗ്രീന്‍ ആര്‍മിയിലെ ശ്രീമതി ലത, ശ്രീമതി ഉമ,, ഓലമെടയല്‍ പരിശീലനം നല്കിയ ശ്രീമതി ലീല എന്നിവര്‍ക്ക് പൂമല സ്കൂളിന്റെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.
പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ അനൂപ് കിഷോര്‍, മനു മാര്‍ബിള്‍സ് ഡയറക്ടര്‍ ശ്രീ.പി.വി.ഷാജി, ശ്രീ പി.കെ. ബാബു, അവണൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, മറ്റ് ജീവനക്കാര്‍ അവണൂര്‍ നിവാസികള്‍, അംബേദ്കര്‍ കോളനിവാസികള്‍, ക്യാമ്പ് സന്ദര്‍ശിച്ചും അല്ലാതെയും ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ നല്കിയ രക്ഷിതാക്കള്‍, പൂമല ഹയര്‍സെക്കന്ററി സ്കൂള്‍ ബസ്സ് ജീവനക്കാരന് ശ്രീ.രാജു തുടങ്ങി ഈ സപ്തദിന ക്യാമ്പിന്റെ വിജയത്തിനായി നേരിട്ടും അല്ലാതെയും പിന്തുണ നല്കിയ എല്ലാവര്ക്കും നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പേരില്‍ നന്ദി അറിയിക്കുന്നു.
പ്രോഗ്രാം ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായ നടപ്പിലാക്കുകയും വോളണ്ടിയര്‍മാര്‍ക്ക് മാതൃകയായിത്തീരുകയും ചെയ്ത ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന്, വോളണ്ടിയര്‍ ലീഡര്‍മാരായ ലിന്‍സ് തങ്കച്ചന്, ജെനി ജോയി എന്നിവര്‍ക്ക് നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിക്കുകയാണ്.
അവസാനമായി നന്ദിയും സ്നേഹവും അറിയിക്കുവാനുള്ളത് നിങ്ങളോടാണ്...... പ്രോഗ്രാം ഓഫീസറുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലരീതിയില്‍ പെരുമാറുകയും ക്യാമ്പ് വന്‍ വിജയമാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത എന്റെ ഏറ്റവും പ്രിയപ്പെട്ട വോളണ്ടിയര്‍മാര്‍ക്ക്.... നന്ദി... എല്ലാത്തിനും....
എന്ന്
റസല്‍ ജി.
പ്രോഗ്രാം ഓഫീസര്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
പൂമല ഹയര്‍സെക്കന്ററി സ്കൂള്‍, തൃശൂര്‍
സപ്തദിന സഹവാസ ക്യാമ്പ് 2015 -ഏഴാം ദിനം
2015 December 25
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
ഏഴാം ദിനം ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- 9 മണിക്ക് ക്യാമ്പ് ശുചീകരണം. പായ്ക്കിംഗ്
- ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
- രണ്ട് മണിക്ക് പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
- 2.30 യ്ക്ക് ശാന്ത ഹയര്‍സെക്കന്ററി സ്കൂളിന് വിട
- മൂന്ന് മണിക്ക് പൂമല ഹയര്‍സെക്കന്ററി സ്കൂളില്‍ തിരിച്ചെത്തി.
അസംബ്ലി
ആശാന്റെ കാല് തല്ലിയൊടിച്ചു. #ഒടിഞ്ഞ കാലുമായി ജിതിന്
ക്യാമ്പിലെ പച്ചക്കറിത്തോട്ട നിര്‍മ്മാണം
സര്‍ട്ടിഫിക്കറ്റ് വിതരണം
പ്രോഗ്രാം ഓഫീസറും പിള്ളേരും.....
ഇനി കാണില്ല നമ്മളീ ക്യാമ്പിനെ....
ഇനി കാണില്ല മധുര പുഞ്ചിരി....
സപ്തദിന സഹവാസ ക്യാമ്പ് 2015 -ആറാം ദിനം
2015
December 24
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
ആറാം ദിനം ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- 9 മണിക്ക് അവണൂര്‍ അംബേദ്കര്‍ കോളനിയില്‍ വാഴകൃഷി
- ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
- മൂന്ന് മണിമുതല്‍ ക്യാമ്പ് ശുചീകരണം
- ആറ് മണിക്ക് അവസാനദിന കലാപരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പ്
- ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍ എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
- ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന യോഗത്തില്‍ എല്ലാ വോളണ്ടിയര്‍മാരും പങ്കെടുത്തു. ക്യാമ്പ് വിജയമായിരുന്നുവെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു. അവലോകനം പതിനൊന്ന് മണിക്ക് അവസാനിച്ചു.
- ശുഭരാത്രി
അസംബ്ലി
അംബേദ്കര്‍ കോളനിയില്‍ വാഴകൃഷി
കാമ്പസ് ക്ലീനിംഗ്
കലാപരിപാടികള്‍
സപ്തദിന സഹവാസ ക്യാമ്പ് 2015 -അഞ്ചാം ദിനം
2015 December 23
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
അഞ്ചാം ദിനം ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- 9 മണിക്ക് അവണൂര്‍ അംബേദ്കര്‍ കോളനിയില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനം. പരിപാടി വാര്ഡ്മെമ്പര് രാംകുമാര്‍ ഉദ്ഘാടനം ചെയ്തു.
- ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
- 2 മണിക്ക് അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പയസ്സ്.സി.സിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷയെപ്പറ്റി ക്ലാസ്സ്.
- ആറ് മണിക്ക് പ്രമുഖ മലയാളം സ്വതന്ത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തകനും യുവ സംരംഭകനുമായ മനോജ് കരിങ്ങാം മഠത്തില്‍ നയിച്ച വിക്കി മലയാളം എന്ന ചര്‍ച്ച.
- ഏഴുമണിക്ക് അവണൂര്‍ പതിമൂന്നാം വാര്‍ഡില്‍ വോളണ്ടിയര്‍മാരുടെ കരോള്‍ നടന്നു.
- പത്ത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്നരയ്ക്ക് അവസാനിച്ചു.
- ശുഭരാത്രി
അംബേദ്കര്‍ കോളനിയില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനം
വിക്കിമലയാളത്തെപ്പറ്റി മനോജ് കരിങ്ങാം മഠത്തില്‍
പ്രഥമ ശുശ്രൂഷയും വ്യക്തിശുചിത്വവും - പയസ്സ് സര് നയിച്ച ചര്‍ച്ച
ജിംഗിള്‍ ജിംഗിള്‍ ബെല്‍സ്.... #കരോള്‍... ഹല്ലാ പിന്നെ!!!

സപ്തദിന സഹവാസ ക്യാമ്പ് 2015 -നാലാം ദിനം
2015 December 22
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
നാലാം ദിനം ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക്
വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- 9 മണിക്ക് അവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വോളണ്ടിയര്‍മാര്‍ എത്തിച്ചേര്‍ന്നു. നാളേയ്ക്കായി ഇത്തിരി തണല്‍ എന്ന തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ബാബു പി.ജി. ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വോളണ്ടിയര്‍മാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി ഒരു പച്ചക്കറിത്തോട്ടവും നിര്‍മ്മിച്ച് നല്‍കിയാണ് വോളണ്ടിയര്‍മാര്‍ പിരിഞ്ഞത്
- ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
- 3 മണിമുതല്‍ വൈകിട്ട് ആറുമണിവരെ കേരളത്തിലെ പ്രമുഖ നാടക പ്രസ്ഥാനമായ തൃശൂര്‍ സംഗചേതനയിലെ സജീവ പ്രവര്‍ത്തകനായ രാകേഷ് കെ.ആറിന്റെ നേതൃത്വത്തില്‍ നാടക പരിശീനം നടന്നു.
- ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍
എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
- വോളണ്ടിയറായ സ്നേഹ സണ്ണിയുടെ പതിനാറാം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ചു.
- ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന
യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു.
- ശുഭരാത്രി
അസംബ്ലി
അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികകേന്ദ്രത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തണല്‍ വൃക്ഷത്തൈകള്‍ നടല്‍, പച്ചക്കറിത്തോട്ട നിര്‍മ്മാണം
ഉള്ളില്‍ മൂടിപ്പുതച്ചുകിടന്ന കലാവാസനകളെ പുറത്തുകൊണ്ടുവന്ന ക്രിയേറ്റിവിറ്റി ബോക്സ്സപ്തദിന സഹവാസ ക്യാമ്പ് 2015 -മൂന്നാം ദിനം
2015 December 21
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
മൂന്നാം ദിനം ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍
ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ
ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- 9 മണിക്ക് അവണൂര്‍ അംബേദ്കര്‍ കോളനിയില്‍ അടുക്കളത്തോട്ട നിര്‍മ്മാണം നടന്നു. ഹരിതം ഹരിത സ്പര്‍ശം എന്ന ഈ പരിപാടി വാര്‍ഡ് മെമ്പര്‍ രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളനി നിവാസികളുടെ പൂര്‍ണ്ണ പിന്തുണയോടെ, വോളണ്ടിയര്‍മാര്‍ 50 വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മ്മിച്ചു നില്‍കി
- ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
- 2 മണിമുതല്‍ ക്യാമ്പ് ചെയ്ത ശാന്ത ഹയര്‍സെക്കന്ററി സ്കൂളിലും പരിസരപ്രദേശങ്ങളിലും വോളണ്ടിയര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
- വൈകിട്ട് ആറ് മണിക്ക്, മദ്യാസക്തിയും പ്രതിരോധമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളത്തിലെ പ്രമുഖ ലഹരി വിമുക്ത കേന്ദ്രമായ പൂമല പുനര്‍ജ്ജനിയുടെ ഡയറക്ടറും തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഫിലോസഫി അദ്ധ്യാപകനുമായ ഡോ.ജോണ്‍സ് കെ.മംഗലം ചര്‍ച്ച നയിച്ചു.
- ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍ എട്ടരയ്ക്ക്
രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
- ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്ന്
മണിക്ക് അവസാനിച്ചു.
- ശുഭരാത്രി
അസംബ്ലി
ക്യാമ്പും പരിസരവും ശുചീകരിക്കുന്നു
മദ്യാസക്തിയും പ്രതിരോധമാര്‍ഗ്ഗങ്ങളെയും കുറിച്ച് ഡോ.ജോണ്‍സ് കെ.മംഗലം
കലാപരിപാടികള്‍
സപ്തദിന സഹവാസ ക്യാമ്പ് 2015 -രണ്ടാം ദിനം
2015 December 20
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
.
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
.
രണ്ടാം ദിനം
ചുരുക്കത്തില്‍
- രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
- 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു.
- 8.30 ന് പ്രാതല്‍
- ഒമ്പത് മണിക്ക് രാകേഷ് സാറിന്റെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ക്കുള്ള ആക്റ്റിവിറ്റികള്‍
- പത്ത് മണിക്ക് ഗ്രീന്‍ ആര്‍മിയിലെ ലതചേച്ചിയുടെയും ഉമചേച്ചിയുടെയും നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം നടന്നു. തെങ്ങുകയറ്റ പരിശീലനം ഒരു നവ്യാനുഭമായെന്ന് വോളണ്ടിയര്‍മാര്‍ അഭിപ്രായപ്പെട്ടു.
- ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
- 2 മണിക്ക്, പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ അംബേദ്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി.
- 3 മണിക്ക് പ്രിന്‍സിപ്പല്‍ ലീന ടീച്ചറുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ, ലീല ചേച്ചിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ പരിശീലനം നടന്നു.
- വൈകിട്ട് ആറ് മണിക്ക്, ലോക്കല്‍ അഡ്മിനിസ്ട്രേഷന് മാസ്റ്റര്‍ ട്രെയിനറും മുളങ്കുന്നത്തുകാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.ആര്. ചന്ദ്രന് തദ്ദേശ സ്വയംഭരണത്തെപ്പറ്റി ക്ലാസ്സെടുത്തു.
- പ്രോഗ്രാ്ം ഓഫീസറുടെ മൂത്ത മകന് ഉണ്ണിക്കുട്ടന്റെ നാലാം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ചു.
- ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍
എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
- ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന
യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു.
- ശുഭരാത്രി
അസംബ്ലി
രാകേഷ് സാറിന്റെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ക്കുള്ള ആക്റ്റിവിറ്റികള്‍
ഗ്രീന്‍ ആര്‍മിയിലെ ഉമചേച്ചിയും ലതചേച്ചിയും തെങ്ങുകയറാന്‍ പരിശീലിപ്പിക്കുന്നു
രസത്തില്‍ നിന്നും ഉരുളന്‍ കിഴങ്ങ് കണ്ടെത്തി #അത് രസമായിരുന്നില്ല സാമ്പാറായിരുന്നുവെന്ന് ഫുഡ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പിന്നീട് അറിയിച്ചു
ലീലചേച്ചീയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ പരിശീലനം
മകന്റെ നാലാം പിറന്നാള്‍ ക്യാമ്പില്‍ കേക്ക് മുറിച്ചാഘോഷിക്കുന്ന പ്രോഗ്രാം ഓഫീസര്‍....
കലാപരിപാടികളില്‍ ജീന ടീച്ചറുടെ തകപ്പര്‍ പെര്‍ഫോമന്‍സും
കലാപരിപാടികളില്‍ ജീന ടീച്ചറുടെ തകപ്പര്‍ പെര്‍ഫോമന്‍സും
സപ്തദിന സഹവാസ ക്യാമ്പ് 2015 -ഒന്നാം ദിനം
2015 December 19
പൂമല ഹയര്‍സെക്കന്ററി സ്കൂളിന്റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.
ഒന്നാം ദിനം ചുരുക്കത്തില്‍
- രാവിലെ ഒമ്പതരയ്ക്ക് പൂമല ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും 37 വോളണ്ടിയേഴ്സ് പത്തുമണിയോടെ ശാന്ത ഹയര്‍സെക്കന്ററി സ്കൂളില്‍ എത്തിച്ചേര്‍ന്നു.
- പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ പതാകയുയര്‍ത്തി.
- 10.30 ന് പ്രോഗ്രാം ഓഫീസര്‍ ക്യാമ്പ് വിശദീകരണം നടത്തി.
- 11 മണിക്ക് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ ഐസ്ബ്രേക്കിംഗ് സെഷന് നടന്നു. ഈ സെഷനില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകന് രാകേഷ് എന്‍.ആര്, ആക്റ്റിവിറ്റികള്‍ വോളണ്ടിയര്‍മാര്‍ക്ക് പരിചയപ്പെടുത്തി.
- ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
- 2 മണിക്ക് ഐസ്ബ്രേക്കിംഗ് സെഷന് പുനരാരംഭിച്ചു. വോളണ്ടിയര്മാര്വിവിധ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെട്ടു.
- അതിനുശേഷം അഞ്ച് പ്രധാന കമ്മിറ്റികള്‍ രൂപീകരിക്കുകയും ഏഴ് കോഓര്‍ഡിനേറ്റര്‍മാരെ തീരുമാനിക്കുകയും ചെയ്തു.
- മൂന്ന് മണിക്ക് സാമ്പത്തിക ശാസ്ത്ര അധ്യാപകനായ രാകേഷ് എന്‍.ആര്. വിളംബര ജാഥ ഫ്ലാഗോഫ് ചെയ്തു
- നാലുമണിക്ക്, തീം സോംഗോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ലീന ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷനായിരുന്നു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയബാബു രാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്.ചന്ദ്രന് സന്ദേശം നല്കി. അധ്യാപകനായ രാകേഷ് എന്‍.ആര്, വോളണ്ടിയര്‍ ലീഡര്‍ ലിന്‍സ് തങ്കച്ചന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സമ്മേളനത്തിന് പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. നന്ദി പറഞ്ഞു.
- 5 മണിക്ക് കരിന്തലക്കൂട്ടം കലാകരന്മാരായ വിജീഷ് ലാല്‍, അഖിലേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടും നാട്ടുസംസ്കാരവും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വോളണ്ടയര്‍മാര്‍ സജീവമായി പങ്കെടുത്ത ചര്‍ച്ച ഏഴുമണിക്ക് അവസാനിച്ചു.
- ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍ എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
- ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു.
- ശുഭരാത്രി
പ്രോഗ്രാം നോട്ടീസ്.....
വിളംബര ജാഥ
ഐസ്ബ്രേക്കിംഗ്
ഉദ്ഘാടന സമ്മേളനം
മനസ്സ് നന്നാവട്ടെ..... - തീം സോംഗ്
സ്വാഗതം- ലീന ടീച്ചര്‍
അദ്ധ്യക്ഷ പ്രസംഗം - ശ്രീ പി.പി.കരുണാകരന്, വാര്‍ഡ് മെമ്പര്‍
ഉദ്ഘാടനം - ശ്രീമതി വിജയ ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ്
സന്ദേശം - ശ്രീ. എ.ആര്.ചന്ദ്രന്, മാനേജര്‍
ആശംസകള്‍ - ശ്രീ. രാകേഷ്. എന്‍.ആര്
നന്ദി - പ്രോഗ്രാം ഓഫീസര്‍
കലാപരിപാടികള്‍
നാടന്‍ പാട്ടും നാട്ടു സംസ്കാരവും - കരിന്തലക്കൂട്ടത്തിലെ വിജീഷ് ലാലും അഖിലേഷും
Subscribe to:
Comments (Atom)