മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും

Activity 10
2015 September 4
പൂമല: പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനവും ചികിത്സാ സഹായവിതരണവും ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ ഡോക്ടര്‍ കെ. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
            ചടങ്ങില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ.ദേവസ്സി അദ്ധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ ചികിത്സാ സഹായ വിതരണം നിര്‍വ്വഹിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാ കണ്‍വീനര്‍ സുധീര്‍ എം. മുഖ്യ പ്രഭാഷണം നടത്തി. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ബെന്നി, പിറ്റിഎ പ്രസിഡന്‍റ് സിബി തോമസ്, പിറ്റിഎ വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, ഹെഡ്മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ്, സീനിയര്‍ അസിസ്റ്റന്‍റ് ലൈജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബീന കുമാരി ബി., നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., സ്കൂള്‍ ലീഡര്‍ മനീഷ് പി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു









No comments:

Post a Comment