മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

എന്‍എസ്എസ് പ്രവര്‍ത്തകരുടെ അധ്യാപക ദിനാചരണം

Activity 11
2015 September 5

പൂമലയിലെ മുതിര്‍ന്ന അധ്യാപികയായ ശോശാമ്മ ടീച്ചറിനെ ആദരിച്ചുകൊണ്ട് പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് വോളണ്ടിയര്‍മാര്‍ അധ്യാപക ദിനം സമുചിതമായി ആചരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ കെ.ജെ.ദേവസ്സി അദ്ധ്യക്ഷനായ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, പി.റ്റി.എ പ്രസിഡന്‍റ് സിബി തോമസ്, പ്രിന്‍സിപ്പല്‍ ലീന സീ.ആര്‍ എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment