മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ലോക ഹൃദയ ദിനം - ഹൃദയത്തിനായൊരു ഓട്ടം

2015 September 29
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. വോളണ്ടിയര്‍മാര്‍ ഹൃദയാരോഗ്യത്തിനായി റണ്‍ ഫോര്‍ ഹേര്‍ട്ട് നടത്തി.



മാധ്യമ സുഹൃത്തുക്കള്‍ക്ക് നന്ദി

2015 സെപ്തംബര്‍ 24
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അവയവദാനം മഹാദാനം എന്ന കാംപെയിനിന്‍റെ ഭാഗമായി ആയിരം പേരുടെ അവയവദാന സമ്മതപത്രം ശേഖരിച്ച് കൈമാറിയ നല്‍കാം ഒരു പുതുജീവന്‍ പദ്ധതിയുടെയും ഗ്രാമത്തിന്‍റെ സമഗ്രവികസനത്തിനായ ആവിഷ്കരിച്ച ഗ്രാമദീപം പദ്ധതിയുടേയും ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ അര്‍ഹിച്ച പ്രാധാന്യം നല്‍കി. എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി

മാതൃഭൂമി നഗരം


മെട്രോ മനോരമ


ഗ്രാമദീപം - ആരോഗ്യ സാമ്പത്തിക സര്‍വെ

2015  September 24

നാഷണല്‍ സര്‍വ്വീസ് ദിനമായ സെപ്റ്റംബര്‍ 24 ന് ഗ്രാമദീപം പദ്ധതിയുടെ ഭാഗമായി ആരോഗ്യ സാമ്പത്തിക സാമൂഹിക സര്‍വേ നടന്നു. പൂമല ഗ്രാമത്തിലെ 128 വീടുകളില്‍ വോളണ്ടിയര്‍മാരെത്തി ഗ്രാമവാസികളുടെ ആരോഗ്യ സാമ്പത്തിക സാമൂഹിക നിലവാരം വിലയിരുത്തി. ഗ്രാമത്തിലെ മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ വീടുകളില്‍ സാന്ത്വന പരിചരണം നടത്താന്‍ തീരുമാനിച്ചു

നല്‍കാം ഒരു പുതുജീവന്‍-ഗ്രാമദീപം പദ്ധതികളുടെ ഉദ്ഘാടനം

Activity 27
2015 September 23
നല്‍കാം ഒരു പുതുജീവന്‍-ഗ്രാമദീപം പദ്ധതികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആലത്തൂര്‍ എം.പി., പി.കെ.ബിജു നിര്‍വ്വഹിച്ചു. നാഷണല്‍ സര്‍വ്വീസ് ദിനവുമായി ബന്ധപ്പെട്ട് ആയിരം പേരുടെ അവയവദാന സമ്മതപത്രങ്ങള്‍ ശേഖരിച്ചു കൈമാറിയ നല്‍കാം ഒരു പുതുജീവന്‍ പദ്ധതിക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. സമാഹരിച്ച ആയിരത്തി എഴുന്നൂറ്റി ഇരുപത്തൊന്ന് സമ്മതപത്രങ്ങള്‍, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍റെ സാന്നിദ്ധ്യത്തില്‍  ബഹുമാനപ്പെട്ട പി.കെ.ബിജു എം.പി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.ബാലഗോപാലിന് കൈമാറി. ചടങ്ങില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ് കെ.ജെ.ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, അവയവദാനത്തെപ്പറ്റിയും പൂമല ഗ്രാമത്തിന്‍റെ സമഗ്ര വികസനത്തിനായി വിഭാവനം ചെയ്ത ഗ്രാമദീപം പദ്ധതിയെപ്പറ്റിയും പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. വിശദീകരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് അസ്സസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പ്രകാശ് ബാബു, മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദുബെന്നി, പൂമല എജ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ.റ്റി.ജോസ്, സീനിയര്‍ അസിസ്റ്റന്‍റ് ലൈജി മാത്യു, സ്കൂള്‍ ലീഡര്‍ മനീഷ് പി.ആര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബീനകുമാരി ബി. കൃതഞ്ജത രേഖപ്പെടുത്തി







നല്‍കാം ഒരു പുതുജീവന്‍- വിളംബര ജാഥ

ആയിരം പേരുട അവയവദാന സമ്മതപത്ര ശേഖരണവുമായി ബന്ധപ്പെട്ട നല്‍കാം ഒരു പുതുജീവന്‍ എന്ന പദ്ധതിയുടെ വിളംബരജാഥ 2015സെപ്തംബര്‍ 22 ന് ഉച്ചക്ക് 2 മണിക്ക് നടന്നു. 




നല്‍കാം ഒരു പുതുജീവന്‍ - പ്രചരണം അവസാനിച്ചു

Activity 25
2015 September 20

ആയിരം പേരുട അവയവദാന സമ്മതപത്ര ശേഖരണവുമായി ബന്ധപ്പെട്ട നല്‍കാം ഒരു പുതുജീവന്‍ എന്ന പദ്ധതിയുടെ പ്രചരണപരിപാടികള്‍ അവസാനിച്ചു. ആയിരത്തി എഴുന്നൂറ്റി ഇരുപത്തിയൊന്ന് സമ്മതപത്രങ്ങള്‍ ശേഖരിക്കപ്പെട്ട പരിപാടി വന്‍വിജയമായതായി പ്രോഗ്രാം ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ കൂടിയും വോളണ്ടിയര്‍മാര്‍ അവയവദാന സന്ദേശം ആയിരങ്ങളിലേക്കെത്തിച്ചു.  കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഈ പ്രചരണപരിപാടിയിലൂടെ സാധ്യമായെന്ന് വോളണ്ടിയര്‍ ലീഡര്‍ ലിന്‍സ് തങ്കച്ചന്‍ പറഞ്ഞു.




അല്‍ഷിമേഴ്സ് ദിനം -ഭവന സന്ദര്‍ശനം

Activity 26
2015 September 21
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, അല്‍ഷിമേഴ്സ് ദിനവുമായി ബന്ധപ്പെട്ട് അല്‍ഷിമേഴ്സ് രോഗിയുടെ ഭവനം സന്ദര്‍ശിച്ചു. കൊട്ടോടി ജോസേട്ടന്‍റെ വീട്ടിലെത്തിയ വോളണ്ടിയേഴ്സ് ജോസേട്ടനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചെലവഴിച്ചു. അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം വഴി കഴിഞ്ഞുവെന്ന് വോളണ്ടിയാറായ നീതുകൃഷ്ണ പറഞ്ഞു. പാലിയേറ്റീവ് കെയറില്‍ വോളണ്ടിയര്‍മാരുടെ താല്‍പര്യത്തെ  സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ പ്രശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. വോളണ്ടിയര്‍മാരായ അനീഷ് റ്റി.എസ്., ബെവന്‍ വര്‍ഗ്ഗീസ്, അമിതാബ് റ്റി.വി., അലീന ഷാജി എന്നിവര്‍ സംസാരിച്ചു.







വെള്ളരിപ്രാവിന്‍റെ ചങ്ങാതി – സമാധാന ദിനം

Activity 26
2015 September 21

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ലോക സമാധാന ദിനം ആചരിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രോഗ്രാം ഓഫീസര്‍ സമാധാന ദിന സന്ദേശം നല്‍കി. വെള്ളരിപ്രാവുകളെ സ്വതന്ത്രമാക്കിയ ചടങ്ങില്‍ വോളണ്ടിയര്‍മാരായ കിരണ്‍ സുനില്‍കുമാര്‍, ജിതിന്‍ സി.എസ്., അമല്‍ ജോര്‍ജ്ജ്, ആനന്ദ് വി.എം. എന്നിവര്‍ സംസാരിച്ചു. 

റേഡിയോ നാടകം – മാലിന്യനിര്‍മ്മാജ്ജനം

Activity 24
2015 September 19



മാലിന്യ നിര്‍മ്മാജ്ജനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയുള്ള റേഡിയോ നാടകത്തിന്‍റെ റിക്കോഡിംഗ് രാമവര്‍മ്മപുരം ആകാശവാണി നിലയത്തില്‍ നടന്നു. നാഷണല്‍ സര്‍വ്വീസ് വോളണ്ടിയര്‍മാരായ  ഐശ്വര്യ, സ്നേഹ സണ്ണി, അപര്‍ണ്ണ സുരേഷ്, ഫിമല്‍ജോ, അമിതാബ് റ്റി.വി. എന്നിവര്‍ പങ്കെടുത്തു. അധ്യാപകനായ ഉണ്ണി ശ്രീകുമാര്‍ സ്ക്രിപ്റ്റും സംവിധാനവും നിര്‍വ്വഹിച്ച റേഡിയോ നാടകം ഒക്ടോബര്‍ നാലിന് രാവിലെ പത്ത് മുപ്പതിന് സംപ്രേഷണം ചെയ്യുമെന്ന് ആകാശവാണി അധികൃതര്‍ അറിയിച്ചു.


സ്ക്രിപ്റ്റ്

പ്രസ്മീറ്റ് – അവയവദാനം

Activity 23
2015 September 18


അവയവദാന സന്ദേശം പ്രചരിപ്പിക്കുന്ന നല്‍കാം ഒരു പുതുജീവന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്രസ്മീറ്റ് സംഘടിപ്പിച്ചു. തൃശൂര്‍ പ്രസ്ക്ലബിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, മാനേജര്‍ എ.ആര്‍. ചന്ദ്രന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. എന്നിവര്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.


പച്ചക്കറിത്തോട്ടം

Activity 22
2015 September 18

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കൃഷിഭവന്‍റെയും പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെയും സഹകരണത്തോടെ പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ പച്ചക്കറിത്തോട്ടം തയ്യാറാക്കി. നൂറ് ഗ്രോ ബാഗുകളില്‍ പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍,, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ് പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. എന്നിവര്‍ സംസാരിച്ചു

ഓസോണ്‍ ദിനം ആചരിച്ചു

Activity 21
2015 September 16

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു. ഓസോണ്‍ പാളികളുടെ സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ഓസോണ്‍ ദിന റാലി നടന്നു. ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ പൂമല ലിറ്റില്‍ ഫ്ലവര്‍ യു.പി. സ്കൂളിലെത്തി അവിടുത്തെ കുരുന്നുകള്‍ക്ക് ഓസോണ്‍ ദിന സന്ദേശം നല്‍കി. ഓസോണ്‍ കുടയുടെ നിശ്ചല ദൃശ്യവും പ്രദര്‍ശിപ്പിച്ച പരിപാടിക്ക് പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., അധ്യാപകരായ ഫ്രാന്‍സി ഫ്രാന്‍സിസ്, ഉണ്ണി ശ്രീകുമാര്‍, റെജികുമാര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂമല ലിറ്റില്‍ ഫ്ലവര്‍ യു.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആല്‍ബിന്‍ പോള്‍ നന്ദി പറഞ്ഞ ചടങ്ങില്‍ അന്നു മരിയ സെബാസ്റ്റ്യന്‍, ഷൈമ ഷാജന്‍, ഏഞ്ചല്‍ സിബി എന്നിവര്‍ സംസാരിച്ചു.