മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഗ്രാമീണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

2016 July 22

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റും ഐ.റ്റി. ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ സാക്ഷരത ഡോട്ട് കോം എന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം, തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്കും ഗ്രാമീണ ജനതക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം സ്വായത്തമാക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത സാക്ഷരത ഡോട്ട് കോം എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് അസ്സെസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പ്രകാശ് ബാബു, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, പി.റ്റി.എ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റഷീദ്, ഐ.റ്റി.ക്ലബ്ബ് കണ്‍വീനര്‍ റെജികുമാര്‍, അദ്ധ്യാപികയായ ടിന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, വളണ്ടിയര്‍മാരായ ആന്‍ എലിസബത്ത്, പി.എസ്.സോന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






























മാതൃഭൂമി വാര്‍ത്ത
2016 ജൂലൈ 26

തേജസ്സ് 
2016 July 24



ഗ്രാമീണവനിതകള്‍ക്കായുള്ള തൊഴില്‍ പരിശീലനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഗ്രാമീണവനിതകള്‍ക്കായുള്ള തൊഴില്‍ പരിശീലനം നടന്നു. ഡിഷ്‍വാഷ്, ഹാന്‍റ് വാഷ്, ഫ്ലോര്‍ ക്ലീനര്‍, ടോയിലറ്റ് ക്ലീനര്‍, ഡിറ്റര്‍ജന്‍റ് പൗഡര്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പരിശീലമാണ് നടന്നത്.  സ്കൂള്‍ മാനേജര്‍ എ.ആര്‍. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം അസ്സസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പി. ബൈജു, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍ വളണ്ടിയറായ അഭിരാമി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.












വാര്‍ത്തകളില്‍.....


കൃഷിക്കൂട്ടത്തിന്‍റെ ഉദ്ഘാടനവും പയര്‍വിത്ത് വിതരണവും

2016 July 15

അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്‍റെ ഭാഗമായി പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ജൈവപച്ചക്കറി കൃഷി പദ്ധതിയായ കൃഷിക്കൂട്ടത്തിന്‍റെ ഉദ്ഘാടനവും പയര്‍ വിത്ത് വിതരണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമസ് നിര്‍വ്വഹിച്ചു.

അന്താരാഷ്ട്ര പയര്‍വര്‍ഷാചരണവുമായി ബന്ധപ്പെട്ട് പയര്‍കൃഷി വ്യാപിക്കുന്നതിനും കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്‍റെ സഹായത്തോടെ, വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപകര്‍ക്കും പയര്‍വിത്ത് വിതരണം ചെയ്യുന്ന പദ്ധതി, കൃഷിവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍. രുക്മിണി വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടപ്പിലാക്കുന്ന പയര്‍ കൃഷിക്കാവശ്യമുള്ള എല്ലാ സാങ്കേതിക സഹായവും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
പി.റ്റി.എ. പ്രസിഡന്‍റ് .സിബി തോമസ് അദ്ധ്യക്ഷനായ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ രശ്മി പോള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ്, എം.പി.റ്റി.എ. വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, അധ്യാപികയായ ലൈജി മാത്യു, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, വളണ്ടിയര്‍മാരായ സജിന്‍ ബാബു, ബെവന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.




























വാര്‍ത്തകളില്‍...... 2016 July 17

മാതൃഭൂമി


മാധ്യമം

കേരള കൗമുദി