മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ലഹരി വിമുക്ത കേന്ദ്ര സന്ദര്‍ശനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ ലഹരി വിമുക്ത കേന്ദ്രമായ പുനർജനി സന്ദർശിക്കുകയും അന്തേവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. പി.ജെ.അനഘ, അനൂജ് കെ.എസ്. എന്നീ വളണ്ടിയര്‍മാര്‍ അന്തേവാസികള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു. പുനര്‍ജ്ജനിയിലെ അന്തേവാസികളായ ജയ്സണ്‍, മുഹമ്മദ് അലി, ഉണ്ണി, പ്രകാശന്‍, ജോര്‍ജ്ജ് മാത്യു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

ഗാന്ധിജയന്തി 2016

പൂമല ‍ഡാമിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി പൂമല ഡാമും പരിസരവും വളണ്ടിയര്‍മാര്‍ മാലിന്യ വിമുക്തമാക്കുകയും ഡാമിന്‍റെ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരായ അലറ്റ് റാഫേല്‍, ജോമോള്‍ വര്‍ഗ്ഗീസ്, പ്രവിത പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കരിന്തലക്കൂട്ടത്തിന്‍റെ നാടന്‍ പാട്ട്

ത്രിദിന ക്യാമ്പിന്‍റെ രണ്ടാംദിനത്തില്‍ പ്രശസ്ത നാടൻപാട്ട് ഗ്രൂപ്പായ കരിന്തല കൂട്ടത്തിന്റെ ആറംഗ ടീം, വിജീഷ് ലാലിന്റെ നേതൃത്വത്തിൽ കപരിപാടികൾ നടന്നു. കലാപരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിജീഷ് ലാല്‍, പ്രസാദ്, രഞ്ചിത്ത്, ശ്രീനിവാസ് വി.കെ., രമ്യത്ത് എ.ആര്‍, അജി, സുഭാഷ് എന്നിവരാണ് കരിന്തലക്കൂട്ടത്തിനെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ നടത്തിയത്

ആദരണീയം - 2016

വയോജന ദിനാചരണവുമായി ബന്ധപ്പെട്ട ആദരണീയം - 2016 എന്ന പരിപാടി 3.30 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി എടക്കളത്തൂർ നിർവ്വഹിച്ചു.
സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, പി.റ്റി.എ.പ്രസിഡന്‍റ് എം.ജി.സിബി, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്‍മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് പതിനഞ്ച് വയോജനങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു.

ബോധവൽക്കരണ ക്ലാസ്സുകൾ

ഫോക്കസ് എഞ്ചിനീയറിംഗ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാരുടെ ട്രാഫിക് - ലഹരി വിരുദ്ധ - സ്ത്രീ ശാക്തീകരണ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. 

രക്ത ദാന ക്യാമ്പ്

രക്ത ദാന സന്നദ്ധ ദിനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അനൂപ് കിഷോർ നിർവ്വഹിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഡോ.സജിത്ത് വി., ഡോ.അഞ്ജലി പി.എസ്.,  പി എ സി മെമ്പർമാരായ പ്രകാശ് ബാബു, പി.വി.വേണുഗോപാലൻ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന വളണ്ടിയര്‍മാരായ മാനുവല്‍ ടോമി, ജോണ്‍ലി ജോണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇരുന്നൂറോളം ആളുകള്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു