Activity 26
2015 September 21
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, അല്‍ഷിമേഴ്സ് ദിനവുമായി ബന്ധപ്പെട്ട് അല്‍ഷിമേഴ്സ് രോഗിയുടെ ഭവനം സന്ദര്‍ശിച്ചു. കൊട്ടോടി ജോസേട്ടന്‍റെ വീട്ടിലെത്തിയ വോളണ്ടിയേഴ്സ് ജോസേട്ടനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചെലവഴിച്ചു. അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം വഴി കഴിഞ്ഞുവെന്ന് വോളണ്ടിയാറായ നീതുകൃഷ്ണ പറഞ്ഞു. പാലിയേറ്റീവ് കെയറില്‍ വോളണ്ടിയര്‍മാരുടെ താല്‍പര്യത്തെ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ പ്രശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. വോളണ്ടിയര്‍മാരായ അനീഷ് റ്റി.എസ്., ബെവന്‍ വര്‍ഗ്ഗീസ്, അമിതാബ് റ്റി.വി., അലീന ഷാജി എന്നിവര്‍ സംസാരിച്ചു.







No comments:
Post a Comment