മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അവയവദാനം – അവലോകനയോഗം

Activity 20

2015 September 16
അവയവദാനം – അവലോകനയോഗം
അവയവദാന സന്ദേശം പ്രചരിപ്പിക്കുന്ന നല്‍കാം ഒരു പുതുജീവന്‍ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചു. വോളണ്ടിയേഴ്സിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ പ്രസ്തുത പരിപാടിയില്‍ ഓരോ ഗ്രൂപ്പിന്‍റെയും പ്രവര്‍ത്തനം വിലയിരുത്തി. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., വോളണ്ടിയര്‍ ലീഡര്‍ ജെനി ജോയി എന്നിവര്‍ സംസാരിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ ശ്രീമ ശിവരാമനെ ചടങ്ങില്‍ അഭിനന്ദിച്ചു.




No comments:

Post a Comment