Activity 25
2015 September 20
ആയിരം പേരുട അവയവദാന സമ്മതപത്ര ശേഖരണവുമായി ബന്ധപ്പെട്ട നല്‍കാം ഒരു പുതുജീവന്‍ എന്ന പദ്ധതിയുടെ പ്രചരണപരിപാടികള്‍ അവസാനിച്ചു. ആയിരത്തി എഴുന്നൂറ്റി ഇരുപത്തിയൊന്ന് സമ്മതപത്രങ്ങള്‍ ശേഖരിക്കപ്പെട്ട പരിപാടി വന്‍വിജയമായതായി പ്രോഗ്രാം ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ കൂടിയും വോളണ്ടിയര്‍മാര്‍ അവയവദാന സന്ദേശം ആയിരങ്ങളിലേക്കെത്തിച്ചു. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഈ പ്രചരണപരിപാടിയിലൂടെ സാധ്യമായെന്ന് വോളണ്ടിയര്‍ ലീഡര്‍ ലിന്‍സ് തങ്കച്ചന്‍ പറഞ്ഞു.




No comments:
Post a Comment