പൂമല ഹയർ സെക്കന്ററി സ്കൂളിലെ ത്രിദിന ക്യാമ്പ് - സെപ് 30 ന് സ്കൂൾ മാനേജർ എ.ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്ത സഹവാസ ക്യാമ്പ് എൻ.ആർ.രാകേഷിന്റെ മഞ്ഞുരുക്കലോടെ സജീവമായി. വൈകിട്ട് 7.30 മുതൽ 9.30 വരെ കൾച്ചറൽ പ്രോഗ്രാം. ഇവാല്യുവേഷൻ രാത്രി 11.30 ന് അവസാനിച്ചു. രണ്ടാം ദിനം അസംബ്ലിയോടെ ആരംഭിച്ചു.9 മണിക്ക് രക്ത ദാന സന്നദ്ധ ദിനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അനൂപ് കിഷോർ നിർവ്വഹിച്ചു. പി എ സി മെമ്പർമാരായ പ്രകാശ് ബാബു, പി.വി.വേണുഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 1 മണിക്ക് ഫോക്കസ് എഞ്ചിനീയറിംഗ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാരുടെ ട്രാഫിക് - ലഹരി വിരുദ്ധ - സ്ത്രീ ശാക്തീകരണ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. വയോജന ദിനാചരണവുമായി ബന്ധപ്പെട്ട ആദരണീയം - 2016 എന്ന പരിപാടി 3.30 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി എടക്കളത്തൂർ നിർവ്വഹിച്ചു. പത്ത് വയോജനങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. 4.30 ന് പ്രശസ്ത നാടൻപാട്ട് ഗ്രൂപ്പായ കരിന്തല കൂട്ടത്തിന്റെ ആറംഗ ടീം, വിജീഷ് ലാലിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി. 8.30 മുതൽ നടന്ന കലാപരിപാടികളും അവലോകനവും 12 മണിയോടെ അവസാനിച്ചു. മൂന്നാം ദിനവും അസംബ്ലിയോടെ ആരംഭിച്ചു. 8 മണിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി ആചരിച്ചു. അതിനു ശേഷം പൂമല ഡാമും പരിസരവും ശുചീകരിച്ച വളണ്ടിയർമാർ ഡാമിനു ചുറ്റും വൃക്ഷത്തൈകൾ നട്ടു. 11 മണിക്ക് പ്രശസ്ത ലഹരി വിമുക്ത കേന്ദ്രമായ പുനർജനി സന്ദർശിക്കുകയും അന്തേവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. 1.30 ന് ത്രിദിന സഹവാസ ക്യാമ്പ് പിരിച്ചുവിട്ടു.
നാഷണല്‍ സര്‍വ്വീസ് സ്കീം ഡേ സെലിബ്രേഷന്‍
എന്‍എസ്എസ് ദിനത്തില്‍ പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനം തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ചിത്ര പ്രദര്‍ശനം. പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ബഹു. കൃഷിമന്ത്രി വി.എസ് സുനിൽകുമാറും നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്ററും ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ.എസി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
അദ്ധ്യാപക ദിനാചരണം
അദ്ധ്യാപക ദിനാചരണവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാന അദ്ധ്യാപകനായിരുന്ന എം.ഡി.റാഫി മാസ്റ്ററെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Comments (Atom)