പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ക്കായി എല്‍ഇഡി സ്റ്റാര്‍ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബെവന്‍ വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു
സ്പെസിഫിക്ക് ഓറിയന്‍റേഷന്‍ ക്ലാസ്സ്
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വളണ്ടിയര്‍മാര്‍ക്കുള്ള സ്പെസിഫിക്ക് ഓറിയന്‍റെഷന്‍ ക്ലാസ്സ് നടന്നു. വടക്കാഞ്ചേരി ക്ലസ്റ്റര്‍ പ്രോഗ്രാം അസ്സസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പി.വി.വേണുഗോപാലന്‍ ആണ് ക്ലാസ്സ കൈകാര്യം ചെയ്തത്.
അനില്‍ അക്കര എം എല്‍ എ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെയും പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര നിര്‍വ്വഹിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.ശ്രീജ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എച്ച്.സുഭാഷ്, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനില്‍കുമാര്‍, പുഴക്കല്‍ ബ്ലോക്ക് മെമ്പര്‍ ബിജു വര്‍ഗ്ഗീസ്സ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഏലിയാമ്മ ജോണ്‍സണ്‍, ടി.സി.ഗിരീഷ്, എന്‍.ടി. മോഹനന്‍, ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ.ജോയ്സണ്‍ കോരോത്ത്, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ , പുനര്‍ജ്ജനി ഡയറക്ടര്‍ ജോണ്‍സ് കെ. മംഗലം എന്നിവര്‍ സംസാരിച്ചു.
പത്ത് വിഭാഗങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 812 പേര്‍ ചികിത്സതേടയെത്തി. 112 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. 12 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിനുള്ള നടപടികളെടുത്തു. 54 പേര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം ജോയ് ആലുക്കാസ് ഫൗണ്ടെഷന്‍ വാഗ്ദാനം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായ വി.കെ. സുരേഷ് കുമാര്‍, എന്‍.വി.രാജീവ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
പത്ത് വിഭാഗങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 812 പേര്‍ ചികിത്സതേടയെത്തി. 112 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. 12 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിനുള്ള നടപടികളെടുത്തു. 54 പേര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം ജോയ് ആലുക്കാസ് ഫൗണ്ടെഷന്‍ വാഗ്ദാനം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായ വി.കെ. സുരേഷ് കുമാര്‍, എന്‍.വി.രാജീവ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
കരാട്ടേ ക്ലാസ്സ്
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ക്കായി കരാട്ടേ പരിശീലനം നടത്തി വരുന്നു. കരാട്ടേ ഇന്‍സ്ട്രക്ട്രര്‍മാരായ റഷീദ്, അര്‍ഷാദ് എ.ബി., ശബരീഷ് എന്നിവര്‍വരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്
സഹസ്ര വിത്താരവം-അന്താരാഷ്ട്ര പയര്‍ വര്‍ഷ സമര്‍പ്പണം
2016 August 19
പൂമല ഹയര്‍സെക്കന്‍ററി
സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ
ആയിരം ഗ്രോബാഗുകളിലെ പയര്‍കൃഷി വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര ഉദ്ഘാടനം
ചെയ്തു.
അന്താരാഷ്ട്ര പയര്‍വര്‍ഷാചരണവുമായി
ബന്ധപ്പെട്ട് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഭവനങ്ങളില്‍ പയര്‍കൃഷി
നടത്തിവരികയാണ്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയ്ക്കുള്ള
പുരസ്കാരം നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയറായ എ.എസ്.സ്നേഹയ്ക്ക് പഞ്ചായത്ത്
പ്രസിഡന്‍റ് ബിന്ദുബെന്നി സമ്മാനിച്ചു. അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്‍റെ
തുടര്‍പ്രവര്‍ത്തനമെന്ന നിലയിലാണ് ആയിരം ഗ്രോബാഗുകളില്‍ പയര്‍കൃഷി നടത്തി
വരുന്നത്. ആയിരത്തി ഒന്നാമത്തെ ഗ്രോബാഗില്‍ അനില്‍ അക്കര എം.എല്‍.എ. പയര്‍ തൈ
നട്ടു.
സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍
അദ്ധ്യക്ഷനായ ചടങ്ങില്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു
ബെന്നി, നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍, നാഷണല്‍
സര്‍വ്വീസ് സ്കീം പി.എ.സി.മെമ്പര്‍ പ്രകാശ് ബാബു, കൃഷി വകുപ്പ് അസിസ്റ്റന്‍റ്
ഡയറക്ടര്‍ ആര്‍.രുക്മിണി, കൃഷി ഓഫീസര്‍ സി.ആര്‍.രേഖ, പി.റ്റി.എ.പ്രസിഡന്‍റ്
എം.ജി.സിബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ്,
നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, സ്റ്റാഫ് സെക്രട്ടറി
ഫ്രാന്‍സി ഫ്രാന്‍സിസ് എന്നിവര് സംസാരിച്ചു.
വാര്‍ത്തകളില്‍.....
മാതൃഭൂമി 21.8.2016
ഹിരോഷിമ ദിനം ആചരിച്ചു
2016 August 6
പൂമലഹയര്‍സെക്കന്‍ററി
സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് സയന്‍സ് ക്ലബ്ബ് സോഷ്യല്‍ സയന്‍സ്
ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്‍റെ
ഭാഗമായി വിമുക്തഭടനായ പി.ആര്‍. രാജനെ ആദരിച്ചു. വിദ്യാര്‍ത്ഥിനിയായ സുരഭി റ്റി.
യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. “ആണവോര്‍ജ്ജം- സാധ്യതകളും ബാധ്യതകളും” എന്ന വിഷയത്തെ
അടിസ്ഥാനമാക്കി നിശ്ചല മാതൃകള്‍, പോസ്റ്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പ്രദര്‍ശനവും
നടന്നു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, നാഷണല്‍ സര്‍വ്വീസ്
സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപികമാരായ കെ.സി.ശ്രീജ, ബി.ബീനകുമാരി
എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Subscribe to:
Comments (Atom)



























