മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

പ്രമേഹത്തിനെതിരെ പ്രതിരോധ നടത്തം

ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സംസ്ഥാന തല പരിപാടിയായ നോ ഡയബറ്റിക് വാക്ക് എന്ന പരിപാടിയില്‍ പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
പ്രതിരോധ നടത്തത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ നിര്‍വ്വഹിച്ചു. എസ്.പി. ഷാഹുല്‍ ഹമീദ് ബ്ലൂ സര്‍ക്കിള്‍ കൈമാറി. വേള്‍ഡ് ഡയബറ്റിക് ഫൗണ്ടേഷന്‍ പ്രതിനിധി കിര്‍സാവോ ക്രിസ്റ്റിന്‍സണ്‍ ഫ്ലാഗ് കൈമാറി. അന്താരാഷ്ട്ര ഫുട്ബോള്‍ കോച്ച് ചാത്തുണ്ണി പ്രതിരോധ നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ജി.വിജയകുമാര്‍ പ്രമേഹ ദിന സന്ദേശം നല്‍കി. നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാ കണ്‍വീനര്‍ എം.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ പി.എ.എസി മെമ്പര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. പ്രമേഹദിനാചരണവുമായി ബന്ധപ്പെട്ട് പൂമല ഹയര്‍ സെക്കന്‍ററി സ്കൂളിലെ വളണ്ടിയര്‍മാരുടെ ശിങ്കാരിമേളവും നടന്നു. 

സ്വച്ഛഭാരത്

സ്വച്ഛഭാരതിന്‍റെ ഭാഗമായി പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡുകള്‍ വൃത്തിയാക്കി. ഡി ബ്ലോക്കിലെ രണ്ടുവാര്‍ഡുകളാണ് വളണ്ടിയര്‍മാര്‍ വൃത്തിയാക്കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍മാരായ പി.എസ്. സംഗീത്, നിതിന്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി

ലഹരി വിരുദ്ധ പ്രചാരണം

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നു. അതിന്‍റെ ഭാഗമായി സേ നോ റ്റു ഡ്രഗ്സ്  ആന്‍റ് ആല്‍ക്കഹോള്‍ എന്നെഴുതിയി സ്റ്റിക്കര്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമായി. ഈ പ്രവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ടമായി വിദ്യാര്‍ത്ഥികള്‍ അവരുടെ ഭവനങ്ങളില്‍ ലഹരി വിരുദ്ധ സ്റ്റിക്കറുകള്‍ പതിച്ചു.
അത്താണിയില്‍ നടന്ന പ്രചാരണ പരിപാടി വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോലഴി എക്സൈസ് ഇന്‍സ്പെക്ടര്‍  രാധാകൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. 

ലഹരി വിമുക്ത കേന്ദ്ര സന്ദര്‍ശനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ ലഹരി വിമുക്ത കേന്ദ്രമായ പുനർജനി സന്ദർശിക്കുകയും അന്തേവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. പി.ജെ.അനഘ, അനൂജ് കെ.എസ്. എന്നീ വളണ്ടിയര്‍മാര്‍ അന്തേവാസികള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു. പുനര്‍ജ്ജനിയിലെ അന്തേവാസികളായ ജയ്സണ്‍, മുഹമ്മദ് അലി, ഉണ്ണി, പ്രകാശന്‍, ജോര്‍ജ്ജ് മാത്യു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

ഗാന്ധിജയന്തി 2016

പൂമല ‍ഡാമിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി പൂമല ഡാമും പരിസരവും വളണ്ടിയര്‍മാര്‍ മാലിന്യ വിമുക്തമാക്കുകയും ഡാമിന്‍റെ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരായ അലറ്റ് റാഫേല്‍, ജോമോള്‍ വര്‍ഗ്ഗീസ്, പ്രവിത പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കരിന്തലക്കൂട്ടത്തിന്‍റെ നാടന്‍ പാട്ട്

ത്രിദിന ക്യാമ്പിന്‍റെ രണ്ടാംദിനത്തില്‍ പ്രശസ്ത നാടൻപാട്ട് ഗ്രൂപ്പായ കരിന്തല കൂട്ടത്തിന്റെ ആറംഗ ടീം, വിജീഷ് ലാലിന്റെ നേതൃത്വത്തിൽ കപരിപാടികൾ നടന്നു. കലാപരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിജീഷ് ലാല്‍, പ്രസാദ്, രഞ്ചിത്ത്, ശ്രീനിവാസ് വി.കെ., രമ്യത്ത് എ.ആര്‍, അജി, സുഭാഷ് എന്നിവരാണ് കരിന്തലക്കൂട്ടത്തിനെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ നടത്തിയത്

ആദരണീയം - 2016

വയോജന ദിനാചരണവുമായി ബന്ധപ്പെട്ട ആദരണീയം - 2016 എന്ന പരിപാടി 3.30 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി എടക്കളത്തൂർ നിർവ്വഹിച്ചു.
സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, പി.റ്റി.എ.പ്രസിഡന്‍റ് എം.ജി.സിബി, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്‍മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് പതിനഞ്ച് വയോജനങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു.

ബോധവൽക്കരണ ക്ലാസ്സുകൾ

ഫോക്കസ് എഞ്ചിനീയറിംഗ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാരുടെ ട്രാഫിക് - ലഹരി വിരുദ്ധ - സ്ത്രീ ശാക്തീകരണ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. 

രക്ത ദാന ക്യാമ്പ്

രക്ത ദാന സന്നദ്ധ ദിനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അനൂപ് കിഷോർ നിർവ്വഹിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഡോ.സജിത്ത് വി., ഡോ.അഞ്ജലി പി.എസ്.,  പി എ സി മെമ്പർമാരായ പ്രകാശ് ബാബു, പി.വി.വേണുഗോപാലൻ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന വളണ്ടിയര്‍മാരായ മാനുവല്‍ ടോമി, ജോണ്‍ലി ജോണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇരുന്നൂറോളം ആളുകള്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു

ത്രിദിന ക്യാമ്പ്

പൂമല ഹയർ സെക്കന്ററി സ്കൂളിലെ ത്രിദിന ക്യാമ്പ് - സെപ് 30 ന് സ്കൂൾ മാനേജർ എ.ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്ത സഹവാസ ക്യാമ്പ് എൻ.ആർ.രാകേഷിന്റെ മഞ്ഞുരുക്കലോടെ സജീവമായി. വൈകിട്ട് 7.30 മുതൽ 9.30 വരെ കൾച്ചറൽ പ്രോഗ്രാം. ഇവാല്യുവേഷൻ രാത്രി 11.30 ന് അവസാനിച്ചു. രണ്ടാം ദിനം അസംബ്ലിയോടെ ആരംഭിച്ചു.9 മണിക്ക് രക്ത ദാന സന്നദ്ധ ദിനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അനൂപ് കിഷോർ നിർവ്വഹിച്ചു. പി എ സി മെമ്പർമാരായ പ്രകാശ് ബാബു, പി.വി.വേണുഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 1 മണിക്ക് ഫോക്കസ് എഞ്ചിനീയറിംഗ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാരുടെ ട്രാഫിക് - ലഹരി വിരുദ്ധ - സ്ത്രീ ശാക്തീകരണ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. വയോജന ദിനാചരണവുമായി ബന്ധപ്പെട്ട ആദരണീയം - 2016 എന്ന പരിപാടി 3.30 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി എടക്കളത്തൂർ നിർവ്വഹിച്ചു. പത്ത് വയോജനങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. 4.30 ന് പ്രശസ്ത നാടൻപാട്ട് ഗ്രൂപ്പായ കരിന്തല കൂട്ടത്തിന്റെ ആറംഗ ടീം, വിജീഷ് ലാലിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി. 8.30 മുതൽ നടന്ന കലാപരിപാടികളും അവലോകനവും 12 മണിയോടെ അവസാനിച്ചു. മൂന്നാം ദിനവും അസംബ്ലിയോടെ ആരംഭിച്ചു. 8 മണിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി ആചരിച്ചു. അതിനു ശേഷം പൂമല ഡാമും പരിസരവും ശുചീകരിച്ച വളണ്ടിയർമാർ ഡാമിനു ചുറ്റും വൃക്ഷത്തൈകൾ നട്ടു. 11 മണിക്ക് പ്രശസ്ത ലഹരി വിമുക്ത കേന്ദ്രമായ പുനർജനി സന്ദർശിക്കുകയും അന്തേവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. 1.30 ന് ത്രിദിന സഹവാസ ക്യാമ്പ് പിരിച്ചുവിട്ടു.

നാഷണല്‍ സര്‍വ്വീസ് സ്കീം ഡേ സെലിബ്രേഷന്‍

എന്‍എസ്എസ് ദിനത്തില്‍ പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനം തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ചിത്ര പ്രദര്‍ശനം. പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ബഹു. കൃഷിമന്ത്രി വി.എസ് സുനിൽകുമാറും നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്ററും ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ.എസി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

അദ്ധ്യാപക ദിനാചരണം

അദ്ധ്യാപക ദിനാചരണവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാന അദ്ധ്യാപകനായിരുന്ന എം.ഡി.റാഫി മാസ്റ്ററെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

എല്‍.ഇ.ഡി. സ്റ്റാര്‍ നിര്‍മ്മാണ പരിശീലനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ക്കായി എല്‍ഇഡി സ്റ്റാര്‍ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബെവന്‍ വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു

സ്പെസിഫിക്ക് ഓറിയന്‍റേഷന്‍ ക്ലാസ്സ്

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വളണ്ടിയര്‍മാര്‍ക്കുള്ള സ്പെസിഫിക്ക് ഓറിയന്‍റെഷന്‍ ക്ലാസ്സ് നടന്നു. വടക്കാഞ്ചേരി ക്ലസ്റ്റര്‍ പ്രോഗ്രാം അസ്സസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പി.വി.വേണുഗോപാലന്‍ ആണ് ക്ലാസ്സ കൈകാര്യം ചെയ്തത്. 

അനില്‍ അക്കര എം എല്‍ എ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെയും പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര നിര്‍വ്വഹിച്ചു.  മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.ശ്രീജ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് കെ.എച്ച്.സുഭാഷ്, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനില്‍കുമാര്‍, പുഴക്കല്‍ ബ്ലോക്ക് മെമ്പര്‍ ബിജു വര്‍ഗ്ഗീസ്സ്,  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഏലിയാമ്മ ജോണ്‍സണ്‍, ടി.സി.ഗിരീഷ്, എന്‍.ടി. മോഹനന്‍, ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ.ജോയ്സണ്‍ കോരോത്ത്, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ , പുനര്‍ജ്ജനി ഡയറക്ടര്‍ ജോണ്‍സ് കെ. മംഗലം എന്നിവര്‍ സംസാരിച്ചു.
പത്ത് വിഭാഗങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 812 പേര്‍ ചികിത്സതേടയെത്തി.  112 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു.  12 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിനുള്ള നടപടികളെടുത്തു.  54 പേര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം ജോയ് ആലുക്കാസ് ഫൗണ്ടെഷന്‍ വാഗ്ദാനം ചെയ്തു.  നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായ വി.കെ. സുരേഷ് കുമാര്‍, എന്‍.വി.രാജീവ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി






















കരാട്ടേ ക്ലാസ്സ്

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ക്കായി കരാട്ടേ പരിശീലനം നടത്തി വരുന്നു. കരാട്ടേ ഇന്‍സ്ട്രക്ട്രര്‍മാരായ റഷീദ്, അര്‍ഷാദ് എ.ബി., ശബരീഷ് എന്നിവര്‍വരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്

സഹസ്ര വിത്താരവം-അന്താരാഷ്ട്ര പയര്‍ വര്‍ഷ സമര്‍പ്പണം

2016 August 19
    പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ ആയിരം ഗ്രോബാഗുകളിലെ പയര്‍കൃഷി വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര ഉദ്ഘാടനം ചെയ്തു.

       അന്താരാഷ്ട്ര പയര്‍വര്‍ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഭവനങ്ങളില്‍ പയര്‍കൃഷി നടത്തിവരികയാണ്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയ്ക്കുള്ള പുരസ്കാരം നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയറായ എ.എസ്.സ്നേഹയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി സമ്മാനിച്ചു. അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്‍റെ തുടര്‍പ്രവര്‍ത്തനമെന്ന നിലയിലാണ് ആയിരം ഗ്രോബാഗുകളില്‍ പയര്‍കൃഷി നടത്തി വരുന്നത്. ആയിരത്തി ഒന്നാമത്തെ ഗ്രോബാഗില്‍ അനില്‍ അക്കര എം.എല്‍.എ. പയര്‍ തൈ നട്ടു.

  സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍, നാഷണല്‍ സര്‍വ്വീസ് സ്കീം പി.എ.സി.മെമ്പര്‍ പ്രകാശ് ബാബു, കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍.രുക്മിണി, കൃഷി ഓഫീസര്‍ സി.ആര്‍.രേഖ, പി.റ്റി.എ.പ്രസിഡന്‍റ് എം.ജി.സിബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ്, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, സ്റ്റാഫ് സെക്രട്ടറി ഫ്രാന്‍സി ഫ്രാന്‍സിസ് എന്നിവര്‌ സംസാരിച്ചു.










വാര്‍ത്തകളില്‍.....
മാതൃഭൂമി 21.8.2016



ഹിരോഷിമ ദിനം ആചരിച്ചു

2016 August 6

പൂമലഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് സയന്‍സ് ക്ലബ്ബ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി വിമുക്തഭടനായ പി.ആര്‍. രാജനെ ആദരിച്ചു. വിദ്യാര്‍ത്ഥിനിയായ സുരഭി റ്റി. യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ആണവോര്‍ജ്ജം- സാധ്യതകളും ബാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിശ്ചല മാതൃകള്‍, പോസ്റ്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പ്രദര്‍ശനവും നടന്നു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപികമാരായ കെ.സി.ശ്രീജ, ബി.ബീനകുമാരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 








ഗ്രാമീണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

2016 July 22

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റും ഐ.റ്റി. ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ സാക്ഷരത ഡോട്ട് കോം എന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം, തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്കും ഗ്രാമീണ ജനതക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം സ്വായത്തമാക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത സാക്ഷരത ഡോട്ട് കോം എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് അസ്സെസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പ്രകാശ് ബാബു, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, പി.റ്റി.എ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റഷീദ്, ഐ.റ്റി.ക്ലബ്ബ് കണ്‍വീനര്‍ റെജികുമാര്‍, അദ്ധ്യാപികയായ ടിന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, വളണ്ടിയര്‍മാരായ ആന്‍ എലിസബത്ത്, പി.എസ്.സോന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






























മാതൃഭൂമി വാര്‍ത്ത
2016 ജൂലൈ 26

തേജസ്സ് 
2016 July 24