മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സഹവാസ ക്യാമ്പ് വിജയിപ്പിച്ചതിന് നന്ദി....

പ്രിയപ്പെട്ടവരേ...

          പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ രണ്ടാമത്തെ സപ്തദിന സഹവാസ ക്യാമ്പ് ചേറൂര്‍ എന്‍.എസ്. യു.പി. സ്കൂളില്‍ വച്ച് 2016 ഡിസംബര്‍ 24 മുതല്‍ 30 വരെ നടക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്ന സഹവാസ ക്യാമ്പിനേക്കാള്‍ എല്ലാത്തരത്തിലും ഈ വര്‍ഷത്തെ ക്യാമ്പ് നിലവാരം പുലര്‍ത്തിയതായാണ് എന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍. 

    ക്യാമ്പ് വിജയമാക്കാന്‍ സഹായിച്ച തില്‍ മുഖ്യപങ്ക് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ സാറിനും പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ക്കുമാണ്. ആവശ്യമായ മുന്നൊരുക്കങ്ങളും സമയോചിതമായ ഇടപെടലുകളും കൊണ്ട് ക്യാമ്പില്‍ സജീവമാകുകയും ക്യാമ്പിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത മാനേജര്‍ക്കും പ്രിന്‍സിപ്പലിനും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. 

         സമ്മേളനം ഉദ്ഘാടനം ചെയ്ത ആരാധ്യയായ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി അജിത ജയരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടി മാഷ്, യൂണിറ്റിന്‍റെ നിരവധിയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തന്ന വാര്‍ഡ്  കൗണ്‍സിലര്‍ പ്രേം കുമാര്‍, സംഘാടക സമിതി അംഗങ്ങളുമായ ശ്രീ. കെ.ആര്‍.രാഘവന്‍, ശ്രീമതി സുനന്ദ കെ.ആര്‍, ശ്രീമതി നിര്‍മ്മല ചന്ദ്രന്‍, ശ്രീ. സതീഷ് എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

       പൂമല ഹയര്‍സെക്കന്‍ററി  സ്കൂളിനു ക്യാമ്പ് ചെയ്യാനായി സ്കൂള്‍ വിട്ടുതന്ന ചേറൂര്‍ എന്‍.എസ്.യു.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സല എം.കെ. അദ്ധ്യാപകനായ റ്റി.ജയന്‍ എന്നിവോരോടുള്ള നന്ദി നാഷണല്‍ സര്‍വ്വീസ് യൂണിറ്റിനു വേണ്ടി അറിയിക്കുന്നു.

   ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട്പങ്കെടുത്ത  രക്ഷിതാക്കള്‍ക്കും  അദ്ധ്യാപകര്‍ക്കും ക്യാമ്പിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണുള്ളത്.  ഇവര്‍ക്ക് സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. 


    അതിഥികളായെത്തിയ പി.എ.സി.മെമ്പര്‍ ലിന്‍റോ വടക്കന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ മര്‍ഫിന്‍ ടി.ഫ്രാന്‍സിസ്, സ്കൗട്ട് മാസ്റ്റര്‍ ജോബി ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഉണ്ണികൃഷ്ണന്‍, കരാട്ടേ മാസ്റ്റര്‍ രാജേഷ് രാഘവ്, നാടന്‍ പാട്ട് കലാകാരന്‍മാരായ വിജീഷ് ലാല്‍ വിനീത് ലാല്‍ എന്നിവര്‍ക്ക് പൂമല സ്കൂളിന്‍റെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.

      സപ്തദിന ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ ചേറൂര്‍ ഗ്രാമവാസികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, ഇടത്തറ ലൈറ്റ്സ് ആന്‍റ് സൗണ്ടിലെ ജീവനക്കാര്‍ ബെല്‍ജിയം സ്റ്റോറിലെയും വി.കെ.വി. സ്റ്റോറിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും പ്രോഗ്രാം ഓഫീസറിന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു.

    
  പ്രോഗ്രാം ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായ നടപ്പിലാക്കുകയും വോളണ്ടിയര്‍മാര്‍ക്ക് മാതൃകയായിത്തീരുകയും ചെയ്ത വളണ്ടിയര്‍ ലീഡര്‍മാരായ സംഗീത് പി.സ്., ഷെന്‍സി സുനില്‍, മറ്റ് ഡേ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രോഗ്രാം ഓഫീസറുടെ പേരില്‍ നന്ദി അറിയിക്കുന്നു.

      അവസാനമായി നന്ദിയും സ്നേഹവും അറിയിക്കുവാനുള്ളത് നിങ്ങളോടാണ്...... പ്രോഗ്രാം ഓഫീസറുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലരീതിയില്‍ പെരുമാറുകയും ക്യാമ്പ് വന്‍ വിജയമാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത എന്‍റെ ഏറ്റവും പ്രിയപ്പെട്ട വോളണ്ടിയര്‍മാര്‍ക്ക്.... നന്ദി... എല്ലാത്തിനും....

                                                                            എന്ന്



റസല്‍ ജി.
പ്രോഗ്രാം ഓഫീസര്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍, തൃശൂര്‍



നിനവ് - സമാപനം

സപ്തദിന ക്യാമ്പിന്‍റെ അവസാന ദിനം അസംബ്ലിയോടെ ആരംഭിച്ചു.ജേക്കബ് നേതൃത്വം നല്‍കിയ പരിപാടിയില്‍ ലൈജി മാത്യു പതാകയുയര്‍ത്തി സന്ദേശം നല്‍കി

രാവിലെ ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂളും പരിസരവും വൃത്തിയാക്കി.

സമാപന സമ്മേളനത്തോടനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അദ്ധ്യാപികയായ കെ.ആര്‍.സുനന്ദ എന്നിവര്‍ സംസാരിച്ചു.

നിനവ് - ആറാം ദിനം

സപ്തദിന ക്യാമ്പിന്‍റെ ആറാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. മാനുവല്‍ ടോമി നേതൃത്വം നല്‍കിയ പരിപാടിയില്‍ ശ്രീജ ടീച്ചര്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കി

ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം നടന്നു.

ഉച്ചയ്ക്ക് ശേഷം അക്ഷരദീപം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമീണ വായനശാലയ്ക്കുവേണ്ടി ടി.ജയന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അദ്ധ്യാപികയായ ലൈജി മാത്യു എന്നിവര്‍ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം പ്രഥമശുശ്രൂഷയെപ്പറ്റി വില്‍വട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഉണ്ണികൃഷ്ണന്‍ ക്ലാസ്സെടുത്തു.

കലാപരിപാടികള്‍ക്കും അവലോകനത്തിനും ശേഷം പതിനൊന്ന് മണിക്ക് വിളക്കുകളണഞ്ഞു.

നിനവ് - അഞ്ചാം ദിനം

സപ്തദിന ക്യാമ്പിന്‍റെ അഞ്ചാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. സ്റ്റെല്ല ജോണ്‍സണ്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ടിന വര്‍ഗ്ഗീസ് പതാകയുയര്‍ത്തി സന്ദേശം നല്‍കി

ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ വളണ്ടിയര്‍മാര്‍ ചേറൂര്‍ ഗ്രാമത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനത്തില്‍ ഏര്‍പ്പെട്ടു.

ഉച്ചയ്ക്ക് ശേഷം ഗ്രാമീണ വനിതകള്‍ക്കായി തൊഴില്‍ പരിശീലനം നടത്തി.

വൈകിട്ട് ആറുമണി മുതല്‍ പ്രശസ്ത നാടന്‍പാട്ട് കൂട്ടായ്മയായ കരിന്തലക്കൂട്ടത്തിലെ അംഗങ്ങള്‍ കലാവിരുന്നൊരുക്കി.

കലാപരിപാടികള്‍ക്കും അവലോകനത്തിനും ശേഷം പതിനൊന്ന് മണിക്ക് വിളക്കുകളണഞ്ഞു.

നിനവ് -നാലാം ദിനം

സപ്തദിന ക്യാമ്പിന്‍റെ നാലാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. രഞ്ചു പി.ശേഖര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ജീന മാത്യു പതാകയുയര്‍ത്തി സന്ദേശം നല്‍കി

ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ വളണ്ടിയര്‍മാര്‍ സമീപ പ്രദേശത്തെ കുളം വൃത്തിയാക്കി.

ഉച്ചയ്ക്ക് ശേഷം ഗ്രാമീണവായനശാലയ്ക്കുവേണ്ടി പുസ്തകശേഖരണം നടത്തി.

വൈകിട്ട് ആറുമണി മുതല്‍ ടീം വര്‍ക്കിന്‍റെ പ്രാധാന്യത്തെപ്പറ്റി സ്കൗട്ട് മാസ്റ്റര്‍ ജോബി ജോര്‍ജ്ജ് ക്ലാസ്സെടുത്തു.

കലാപരിപാടികള്‍ക്കും അവലോകനത്തിനും ശേഷം പതിനൊന്ന് മണിക്ക് വിളക്കുകളണഞ്ഞു.

നിനവ് - മൂന്നാം ദിനം

സപ്തദിന ക്യാമ്പിന്‍റെ മൂന്നാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. ജോണ്‍ലി ജോണ്‍ നേതൃത്വം നല്‍കിയ അസംബ്ലിയില്‍ ലീന ടീച്ചര്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കി.

ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെ വില്‍വട്ടം പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. രണ്ടുമണിക്ക് സെല്‍ഫ് ഡിഫന്‍സ് എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. ചലച്ചിത്ര പ്രവര്‍ത്തകനും കരേട്ടേ ഇന്‍സ്ട്രക്ടറുമായ രാജേഷ് രാഘവ് ക്ലാസ്സ് നയിച്ചു.

വൈകിട്ട് കലാപരിപാടികളും അവലോകനത്തിനും ശേഷം വിളക്കുകളണച്ചു.

നിനവ് - രണ്ടാം ദിനം

സപ്തദിന ക്യാമ്പിന്‍റെ രണ്ടാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. സുനന്ദ ടീച്ചര്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കി.

ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ പരിസര ശുചീകരണം നടന്നു. ഉച്ചയ്ക്ക് ശേഷം നൂറ് ഗ്രോബാഗുകള്‍ നിറച്ച് വിത്തുകളിട്ടു.

ഞാനും എന്‍റെ കരിയറും എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് ട്രെയിനറായ മര്‍ഫിന്‍ ടി. ഫ്രാന്‍സിസ് ക്ലാസ്സെടുത്തു.

നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

വൈകിട്ട് ഏഴുമണിമുതല്‍ കലാപരിപാടികള്‍ നടക്കുകയും പതിനൊന്ന് മണിക്ക് അവലോകനം നടത്തുകയും ചെയ്തു.

നിനവ് -ഒന്നാം ദിനം

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പി.എ.സി. മെമ്പര്‍ ലിന്‍റോ വടക്കന്‍റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ഡൈനാമിക്സ് ക്ലാസ്സ് നടന്നു. രാത്രി എട്ടുമണിക്ക് വളണ്ടിയേഴ്സ് ചേറൂര്‍ ഗ്രാമത്തില്‍ കരോളിനിറങ്ങി. അവലോകനത്തിന് ശേഷം പതിനൊന്ന് മണിക്ക് വിളക്കുകളണച്ചു.

സപ്തദിന സഹവാസ ക്യാമ്പ് - നിനവ് - ഉദ്ഘാടനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് ആരാധ്യയായ തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായ ചടങ്ങില്‍, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വ്വീസ് സ്കീം പി.എ.സി. മെമ്പര്‍ ലിന്‍റോ വടക്കന്‍ സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ പ്രേംകുമാര്‍, കെ.ആര്‍.രാഘവന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അദ്ധ്യാപികയായ കെ.ആര്‍.സുനന്ദ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍ നന്ദി പ്രസംഗം നടത്തി