2015 October 6
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു. പൂമലയിലെ പുനര്‍ജ്ജനിയെന്ന ഡീ അഡിക്ഷന്‍ സെന്‍ററാണ് വോളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചത്. ഡോ.ജോണ്‍സ് കെ.മംഗലം ക്ലാസ്സെടുത്തു. സന്നദ്ധപ്രവര്‍ത്തകര്‍ പുനര്‍ജ്ജനിയിലെ അന്തേവാസികളുമായി സംവദിച്ചു.
പ്രഥമ ശുശ്രൂഷ - ക്ലാസ്സ്
2015 October 5
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പ്രഥമശുശ്രൂഷയെപ്പറ്റിയുള്ള ക്ലാസ്സ് നടന്നു. ഡോ.ജീവന്‍ പി.എസ്., ഡോ.ധനുഷ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. എന്നിവര്‍ സംസാരിച്ചു. വോളണ്ടിയര്‍ ജെനി ജോയി നന്ദി പറഞ്ഞു.

ചിത്ര ശലഭ പാര്‍ക്ക്
2015 October 5
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പൂമല പറമ്പായി അംഗനവാടിയില്‍ ചിത്ര ശലഭ പാര്‍ക്ക് തയ്യാറാക്കി നല്‍കി

കൃഷിക്കൂട്ടം
2015 October 4
നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജൈവകൃഷിത്തോട്ടം നിര്‍മ്മിച്ചു. ഇരുപത് വാഴകളും പയര്‍, വെണ്ട, വഴുതന, മുളക് തുടങ്ങിയവ നട്ടു പിടിപ്പിച്ചു.

പ്ലാസ്റ്റിക് വിമുക്ത ഗ്രാമം
2015 October 3
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പൂമല ഗ്രാമത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയും ചെയ്തു.

സ്വച്ഛഭാരത്
2015 October 2
സ്വച്ഛഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് തടപ്പറമ്പിലെ ആയുര്‍വേദ ഡിസ്പെന്‍സറിയും പരിസരവും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് വൃത്തിയാക്കി

ഗാന്ധിജയന്തി-ഗാന്ധി ദര്‍ശന്‍ പദയാത്ര
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ
ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം
സന്നദ്ധ പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം പൂമല
തടപ്പറമ്പിലെ ആയുര്‍വേദ ആശുപത്രിയും പരിസരവും വൃത്തിയാക്കി.
നാളേയ്ക്കായി ഇത്തിരി തണല്‍
2015 October 2
നൂറ്റൊന്ന് തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന നാളേയ്ക്കായി ഇത്തിരി തണല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. തടപ്പറമ്പിലും പരിസരപ്രദേശങ്ങളിലും സന്നദ്ധപ്രവര്‍ത്തകര്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു.

Subscribe to:
Comments (Atom)