പൂമലസ്കൂളിലെ പൂക്കളത്തിന്‍റെ ഭംഗി കാരുണ്യം
Activity 7
2015 August 21
മറ്റു സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഓണഘോഷപരിപാടികളില്‍ ഇന്ന് മുഴുകിയപ്പോള്‍, പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച്, പൂക്കളത്തിനും മറ്റുമായി പിരിച്ചെടുത്ത് പണമുപയോഗിച്ച് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്ക് ഓണപ്പുടവ നല്‍കി. ഓണക്കോടികള്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഷെഹ്ന എ. ഖാദര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. എന്നിവരും പങ്കെടുത്തു.
ബ്ലോഗും ഫേസ്ബുക്ക് പേജും ഉദ്ഘാടനം ചെയ്തു
Activity 6
2015 August 19
എന്‍എസ്എസ് യൂണിറ്റിന്‍റെ ബ്ലോഗും ഫേസ്ബുക്ക് പേജും ഉദ്ഘാടനം ചെയ്തു
പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ പുതിയതായി ലഭിച്ച നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ബ്ലോഗ് പ്രിന്‍സിപ്പല്‍ ലീന ടീച്ചറും ഫേസ്ബുക്ക് പേജ് സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രനും ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതികവിദ്യകളുടെ കുതിച്ചു ചാട്ടത്തിന്‍റെ കാലത്ത് ഇത്തരത്തിലുള്ള ആശയ വിനിമയ രീതികള്‍ അത്യാവശ്യമാണെന്ന് പ്രോഗ്രാം ഓഫീസര്‍ അഭിപ്രായപ്പെട്ടു.

കലാപരിപാടികളിലും ഞങ്ങള്‍ മുന്നില്‍
Activity 5
2015 August 18
നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ കലാപരിപാടികള്‍ അരങ്ങേറി. സംഘഗാനം, കവിത, മിമിക്രി, മോണാ ആക്ട്, നാടന്‍ പാട്ട് എന്നിങ്ങനെയുള്ളവയില്‍ തങ്ങള്‍ ഒട്ടും മോശമല്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ തെളിയിച്ചു. സജിന്‍ ബാബു അമിതാബ് റ്റി വി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രാഷ്ട്രപതിയുടെ ഓര്‍മ്മയ്ക്കായി.. ഒരു ഓര്‍മ്മമരം
Activity 4
2015 August 17
മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലമിന്‍റെ നിര്യാണം ജനകോടികളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി പൂമല സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഓര്‍മ്മമരം നട്ടു. പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പലും മറ്റ് അദ്ധ്യാപകരും പങ്കെടുത്തു.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Activity 3
2015 August 15
സ്വാതന്ത്ര്യദിനം നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകര്‍
സമുചിതമായി ആഘോഷിച്ചു. 12 മീറ്റര്‍ നീളത്തിലുള്ള ത്രിവര്‍ണ്ണ പതാക തയ്യാറാക്കി എന്‍എസ്എസ് യൂണിറ്റ് വ്യത്യസ്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പരിപാടികളുടെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മാണം ദേശഭക്തിഗാനമത്സരം, സ്റ്റേജ് ഷോകള്‍ സ്വാതന്ത്ര്യദിന റാലി എന്നിവ നടന്നു.

വോളണ്ടിയര്‍ ടി ഷര്‍ട്ട് വിതരണം
Activity 2
2015 August 13
സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള വോളണ്ടിയര്‍ ടി ഷര്‍ട്ടിന്‍റെ വിതരണ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, വോളണ്ടിയര്‍ ലീഡര്‍ അഖില്‍ കെ.എന്‍ ന് നല്‍കി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., സീനിയര്‍ അസിസ്റ്റന്‍റ് ലൈജി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വോളണ്ടിയര്‍ ലീഡര്‍ ഹരിഷ്മ ചടങ്ങിന് നന്ദി പറഞ്ഞു.

ഓറിയെന്‍റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു
Activity 1
2015 August 12
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആദ്യ സ്പെസിഫിക്ക് ഓറിയെന്‍റേഷന്‍ ക്ലാസ്സ് നടന്നു.പ്രോഗ്രാം ഓഫീസര്‍ റസല്‍ ജിയുടെ നേതൃത്വത്തില്‍ പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്‍റെ ആദ്യ സ്പെസിഫിക്ക് ഓറിയെന്‍റേഷന്‍ ക്ലാസ്സ് നടന്നു. സന്നദ്ധപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ മറുപടി പറഞ്ഞു.

പുതിയ വോളണ്ടിയര്‍മാരുടെ രക്ഷകര്‍ത്താക്കളുടെ യോഗം
2015 August 11
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങളുടെ ശൈലി ബോദ്ധ്യപ്പെടുത്തി. രക്ഷകര്‍ത്താക്കള്‍ ചോദ്യങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ മറുപടി പറഞ്ഞു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആവശ്യകതകളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസ്സെടുത്തു.

പുതിയ വോളണ്ടിയര്‍മാരുടെ തെരെഞ്ഞെടുപ്പ്
2015 August 10
പൂമല ഹയര്‍സെക്കന്‍ററി സകൂളിന് പുതുതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വോളണ്ടിയര്‍മരുടെ തെരഞ്ഞെടുക്കല്‍ നടന്നു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ റസല്‍ ജിയുടെ ജനറല്‍ ഓറിയന്‍റേഷന്‍ ക്ലാസിനുശേഷം, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, അധ്യാപകരായ രാകേഷ് എന്‍.ആര്‍, ലൈജി മാത്യു, ഉണ്ണി ശ്രീകുമാര്‍, ഫ്രാന്‍സി ഫ്രാന്‍സിസ്, റെജികുമാര്‍ ജെ. എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അഭിമുഖത്തിലൂടെ സേവനസന്നദ്ധരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ 49 വോളണ്ടിയര്‍മാരെ തെരെഞ്ഞെടുപ്പ് നടത്തി. വോളണ്ടിയര്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി
വോളണ്ടിയര്‍ ലിസ്റ്റ്

Subscribe to:
Comments (Atom)