പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെയും പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര നിര്‍വ്വഹിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.ശ്രീജ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എച്ച്.സുഭാഷ്, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനില്‍കുമാര്‍, പുഴക്കല്‍ ബ്ലോക്ക് മെമ്പര്‍ ബിജു വര്‍ഗ്ഗീസ്സ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഏലിയാമ്മ ജോണ്‍സണ്‍, ടി.സി.ഗിരീഷ്, എന്‍.ടി. മോഹനന്‍, ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ.ജോയ്സണ്‍ കോരോത്ത്, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ , പുനര്‍ജ്ജനി ഡയറക്ടര്‍ ജോണ്‍സ് കെ. മംഗലം എന്നിവര്‍ സംസാരിച്ചു.
പത്ത് വിഭാഗങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 812 പേര്‍ ചികിത്സതേടയെത്തി. 112 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. 12 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിനുള്ള നടപടികളെടുത്തു. 54 പേര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം ജോയ് ആലുക്കാസ് ഫൗണ്ടെഷന്‍ വാഗ്ദാനം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, പൂമല ബ്രദേഴ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായ വി.കെ. സുരേഷ് കുമാര്‍, എന്‍.വി.രാജീവ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

No comments:
Post a Comment