മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നു. അതിന്‍റെ ഭാഗമായി സേ നോ റ്റു ഡ്രഗ്സ് ആന്‍റ് ആല്‍ക്കഹോള്‍ എന്നെഴുതിയി സ്റ്റിക്കര്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമായി. ഈ പ്രവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ടമായി വിദ്യാര്‍ത്ഥികള്‍ അവരുടെ ഭവനങ്ങളില്‍ ലഹരി വിരുദ്ധ സ്റ്റിക്കറുകള്‍ പതിച്ചു.
അത്താണിയില്‍ നടന്ന പ്രചാരണ പരിപാടി വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോലഴി എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment