2016 August 19
പൂമല ഹയര്‍സെക്കന്‍ററി
സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ
ആയിരം ഗ്രോബാഗുകളിലെ പയര്‍കൃഷി വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര ഉദ്ഘാടനം
ചെയ്തു.
അന്താരാഷ്ട്ര പയര്‍വര്‍ഷാചരണവുമായി
ബന്ധപ്പെട്ട് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഭവനങ്ങളില്‍ പയര്‍കൃഷി
നടത്തിവരികയാണ്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയ്ക്കുള്ള
പുരസ്കാരം നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയറായ എ.എസ്.സ്നേഹയ്ക്ക് പഞ്ചായത്ത്
പ്രസിഡന്‍റ് ബിന്ദുബെന്നി സമ്മാനിച്ചു. അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്‍റെ
തുടര്‍പ്രവര്‍ത്തനമെന്ന നിലയിലാണ് ആയിരം ഗ്രോബാഗുകളില്‍ പയര്‍കൃഷി നടത്തി
വരുന്നത്. ആയിരത്തി ഒന്നാമത്തെ ഗ്രോബാഗില്‍ അനില്‍ അക്കര എം.എല്‍.എ. പയര്‍ തൈ
നട്ടു.
സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍
അദ്ധ്യക്ഷനായ ചടങ്ങില്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു
ബെന്നി, നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍, നാഷണല്‍
സര്‍വ്വീസ് സ്കീം പി.എ.സി.മെമ്പര്‍ പ്രകാശ് ബാബു, കൃഷി വകുപ്പ് അസിസ്റ്റന്‍റ്
ഡയറക്ടര്‍ ആര്‍.രുക്മിണി, കൃഷി ഓഫീസര്‍ സി.ആര്‍.രേഖ, പി.റ്റി.എ.പ്രസിഡന്‍റ്
എം.ജി.സിബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ്,
നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി. റസല്‍, സ്റ്റാഫ് സെക്രട്ടറി
ഫ്രാന്‍സി ഫ്രാന്‍സിസ് എന്നിവര് സംസാരിച്ചു.
വാര്‍ത്തകളില്‍.....
മാതൃഭൂമി 21.8.2016
No comments:
Post a Comment