പ്രിയപ്പെട്ടവരേ...
എന്ന്
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ രണ്ടാമത്തെ സപ്തദിന സഹവാസ ക്യാമ്പ് ചേറൂര്‍ എന്‍.എസ്. യു.പി. സ്കൂളില്‍ വച്ച് 2016 ഡിസംബര്‍ 24 മുതല്‍ 30 വരെ നടക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്ന സഹവാസ ക്യാമ്പിനേക്കാള്‍ എല്ലാത്തരത്തിലും ഈ വര്‍ഷത്തെ ക്യാമ്പ് നിലവാരം പുലര്‍ത്തിയതായാണ് എന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍.
ക്യാമ്പ് വിജയമാക്കാന്‍ സഹായിച്ച തില്‍ മുഖ്യപങ്ക് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ സാറിനും പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ക്കുമാണ്. ആവശ്യമായ മുന്നൊരുക്കങ്ങളും സമയോചിതമായ ഇടപെടലുകളും കൊണ്ട് ക്യാമ്പില്‍ സജീവമാകുകയും ക്യാമ്പിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത മാനേജര്‍ക്കും പ്രിന്‍സിപ്പലിനും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്ത ആരാധ്യയായ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി അജിത ജയരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടി മാഷ്, യൂണിറ്റിന്‍റെ നിരവധിയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തന്ന വാര്‍ഡ് കൗണ്‍സിലര്‍ പ്രേം കുമാര്‍, സംഘാടക സമിതി അംഗങ്ങളുമായ ശ്രീ. കെ.ആര്‍.രാഘവന്‍, ശ്രീമതി സുനന്ദ കെ.ആര്‍, ശ്രീമതി നിര്‍മ്മല ചന്ദ്രന്‍, ശ്രീ. സതീഷ് എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്ത ആരാധ്യയായ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി അജിത ജയരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടി മാഷ്, യൂണിറ്റിന്‍റെ നിരവധിയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തന്ന വാര്‍ഡ് കൗണ്‍സിലര്‍ പ്രേം കുമാര്‍, സംഘാടക സമിതി അംഗങ്ങളുമായ ശ്രീ. കെ.ആര്‍.രാഘവന്‍, ശ്രീമതി സുനന്ദ കെ.ആര്‍, ശ്രീമതി നിര്‍മ്മല ചന്ദ്രന്‍, ശ്രീ. സതീഷ് എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിനു ക്യാമ്പ് ചെയ്യാനായി സ്കൂള്‍ വിട്ടുതന്ന ചേറൂര്‍ എന്‍.എസ്.യു.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സല എം.കെ. അദ്ധ്യാപകനായ റ്റി.ജയന്‍ എന്നിവോരോടുള്ള നന്ദി നാഷണല്‍ സര്‍വ്വീസ് യൂണിറ്റിനു വേണ്ടി അറിയിക്കുന്നു.
ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട്പങ്കെടുത്ത രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ക്യാമ്പിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണുള്ളത്. ഇവര്‍ക്ക് സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
അതിഥികളായെത്തിയ പി.എ.സി.മെമ്പര്‍ ലിന്‍റോ വടക്കന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ മര്‍ഫിന്‍ ടി.ഫ്രാന്‍സിസ്, സ്കൗട്ട് മാസ്റ്റര്‍ ജോബി ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഉണ്ണികൃഷ്ണന്‍, കരാട്ടേ മാസ്റ്റര്‍ രാജേഷ് രാഘവ്, നാടന്‍ പാട്ട് കലാകാരന്‍മാരായ വിജീഷ് ലാല്‍ വിനീത് ലാല്‍ എന്നിവര്‍ക്ക് പൂമല സ്കൂളിന്‍റെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.
സപ്തദിന ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ ചേറൂര്‍ ഗ്രാമവാസികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, ഇടത്തറ ലൈറ്റ്സ് ആന്‍റ് സൗണ്ടിലെ ജീവനക്കാര്‍ ബെല്‍ജിയം സ്റ്റോറിലെയും വി.കെ.വി. സ്റ്റോറിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും പ്രോഗ്രാം ഓഫീസറിന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു.
പ്രോഗ്രാം ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായ നടപ്പിലാക്കുകയും വോളണ്ടിയര്‍മാര്‍ക്ക് മാതൃകയായിത്തീരുകയും ചെയ്ത വളണ്ടിയര്‍ ലീഡര്‍മാരായ സംഗീത് പി.സ്., ഷെന്‍സി സുനില്‍, മറ്റ് ഡേ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രോഗ്രാം ഓഫീസറുടെ പേരില്‍ നന്ദി അറിയിക്കുന്നു.
അവസാനമായി നന്ദിയും സ്നേഹവും അറിയിക്കുവാനുള്ളത് നിങ്ങളോടാണ്...... പ്രോഗ്രാം ഓഫീസറുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലരീതിയില്‍ പെരുമാറുകയും ക്യാമ്പ് വന്‍ വിജയമാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത എന്‍റെ ഏറ്റവും പ്രിയപ്പെട്ട വോളണ്ടിയര്‍മാര്‍ക്ക്.... നന്ദി... എല്ലാത്തിനും....
എന്ന്
റസല്‍ ജി.
പ്രോഗ്രാം ഓഫീസര്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍, തൃശൂര്‍
No comments:
Post a Comment