മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സ്നേഹസമ്മാനം

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്‍റെ സ്നേഹസമ്മാനം എന്ന പ്രവര്‍ത്തനം ചോറ്റുപാറ അങ്കണവാടിയില്‍ വച്ച് നടന്നു. പരിപാടി അങ്കണവാടി അദ്ധ്യാപിക ഓമന ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോമോള്‍ വര്‍ഗ്ഗീസ്, അലീന എം.റ്റി., നിത്യസ്നേഹ എന്നീ വളണ്ടിയര്‍മാര്‍ കുട്ടികള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുകയും മത്സരങ്ങള്‍ നടത്തുകയും ചെയ്തു
മത്സരങ്ങള്‍ക്കുശേഷം കുട്ടികള്‍ക്ക് ഓണസദ്യയുമൊരുക്കിയാണ്, വളണ്ടിയര്‍മാര്‍ അങ്കണവാടിയില്‍ നിന്ന് തിരിച്ചുപോയത്. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പി.റ്റി.എ. പ്രസിഡന്‍റ് ജോജു പി.ജെ, പി.എ.സി. മെമ്പര്‍ ജി റസല്‍ എന്നിവര്‍ സംസാരിച്ചു
























No comments:

Post a Comment