മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സപ്തദിന സഹവാസ ക്യാമ്പ് 2015 -ഒന്നാം ദിനം


2015 December 19
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്നു.

ഒന്നാം ദിനം ചുരുക്കത്തില്‍

  • രാവിലെ ഒമ്പതരയ്ക്ക് പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്നും 37 വോളണ്ടിയേഴ്സ് പത്തുമണിയോടെ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ എത്തിച്ചേര്‍ന്നു. 
  • പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ പതാകയുയര്‍ത്തി. 
  • 10.30 ന് പ്രോഗ്രാം ഓഫീസര്‍ ക്യാമ്പ് വിശദീകരണം നടത്തി. 
  • 11 മണിക്ക് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ ഐസ്ബ്രേക്കിംഗ് സെഷന്‍ നടന്നു. ഈ സെഷനില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍  രാകേഷ് എന്‍.ആര്‍, ആക്റ്റിവിറ്റികള്‍ വോളണ്ടിയര്‍മാര്‍ക്ക് പരിചയപ്പെടുത്തി.  
  • ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 
  • 2 മണിക്ക് ഐസ്ബ്രേക്കിംഗ് സെഷന്‍ പുനരാരംഭിച്ചു. വോളണ്ടിയര്‍മാര്‍വിവിധ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെട്ടു.
  • അതിനുശേഷം അഞ്ച് പ്രധാന കമ്മിറ്റികള്‍ രൂപീകരിക്കുകയും ഏഴ് കോഓര്‍ഡിനേറ്റര്‍മാരെ തീരുമാനിക്കുകയും ചെയ്തു. 
  • മൂന്ന് മണിക്ക്  സാമ്പത്തിക ശാസ്ത്ര അധ്യാപകനായ രാകേഷ് എന്‍.ആര്‍.  വിളംബര ജാഥ ഫ്ലാഗോഫ് ചെയ്തു
  • നാലുമണിക്ക്, തീം സോംഗോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ലീന ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷനായിരുന്നു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയബാബു രാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ സന്ദേശം നല്‍കി. അധ്യാപകനായ രാകേഷ് എന്‍.ആര്‍, വോളണ്ടിയര്‍ ലീഡര്‍ ലിന്‍സ് തങ്കച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സമ്മേളനത്തിന് പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. നന്ദി പറഞ്ഞു.
  • 5 മണിക്ക് കരിന്തലക്കൂട്ടം കലാകരന്‍മാരായ വിജീഷ് ലാല്‍, അഖിലേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടും നാട്ടുസംസ്കാരവും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വോളണ്ടയര്‍മാര്‍ സജീവമായി പങ്കെടുത്ത ചര്‍ച്ച ഏഴുമണിക്ക് അവസാനിച്ചു.
  • ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍ എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
  • ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു. 
  • ശുഭരാത്രി

പ്രോഗ്രാം നോട്ടീസ്.....



വിളംബര ജാഥ




ഐസ്ബ്രേക്കിംഗ്



ഉദ്ഘാടന സമ്മേളനം

മനസ്സ് നന്നാവട്ടെ..... - തീം സോംഗ്

സ്വാഗതം- ലീന ടീച്ചര്‍


അദ്ധ്യക്ഷ പ്രസംഗം - ശ്രീ പി.പി.കരുണാകരന്‍, വാര്‍ഡ് മെമ്പര്‍


ഉദ്ഘാടനം - ശ്രീമതി വിജയ ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്‍റ്


സന്ദേശം - ശ്രീ. എ.ആര്‍.ചന്ദ്രന്‍, മാനേജര്‍ 



ആശംസകള്‍ - ശ്രീ. രാകേഷ്. എന്‍.ആര്‍ 



നന്ദി - പ്രോഗ്രാം ഓഫീസര്‍



കലാപരിപാടികള്‍

നാടന്‍ പാട്ടും നാട്ടു സംസ്കാരവും - കരിന്തലക്കൂട്ടത്തിലെ വിജീഷ് ലാലും അഖിലേഷും










No comments:

Post a Comment