മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

നന്ദി...നന്ദി...നന്ദി.....

പ്രിയപ്പെട്ടവരേ...

          പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ പ്രഥമ സപ്തദിന സഹവാസ ക്യാമ്പ് അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ നടക്കുകയുണ്ടായി. ക്യാമ്പ് ഒരു വിജയമായിരുന്നുവെന്നാണ് പൊതുവായി വിലയിരുത്തുന്നത്. ക്യാമ്പുകള്‍ നടത്തി മുന്‍ പരിചയമില്ലാത്ത ഒരു പ്രോഗ്രാം ഓഫീസറായിട്ടുകൂടി, സഹവാസ ക്യാമ്പ് മനോഹരമായും വിജയകരവുമായി പൂര്‍ത്തിയാക്കാനായതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. 


         ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കാനാക്കിയതിന്‍റെ എല്ലാ ക്രെഡിറ്റുകളും സ്കൂള്‍ മാനേജര്‍ ശ്രീ. എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി ലീന സി.ആര്‍,  ടീച്ചറിന്‍റെ കുടുംബാംഗങ്ങള്‍, എന്‍റെ സഹപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പൂര്‍ണ്ണമായി നല്‍കുന്നു. ആവശ്യമായ മുന്നൊരുക്കങ്ങളും സമയോചിതമായ ഇടപെടലുകളും കൊണ്ട് ക്യാമ്പില്‍ സജീവമാകുകയും ക്യാമ്പിന്‍റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത  മേല്‍പ്പറഞ്ഞവരോട് സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. 

       സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംഘാടക സമിതി ചെയര്‍പേഴ്സണുമായ അവണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വിജയ ബാബുരാജ്, യൂണിറ്റിന്‍റെ നിരവധിയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തന്ന വാര്‍ഡ്മെമ്പര്‍മാരും സംഘാടക സമിതി അംഗങ്ങളുമായ ശ്രീ.പി.പി. കരുണാകരന്‍, ശ്രീ.രാംകുമാര്‍, സംഘാടക സമിതി അംഗങ്ങളായ പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ സിബി തോമസ്, അവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീ. പയസ്സ്.സി.സി., ശ്രീ.ബാബു പി.ജി. എന്നിവരോടുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.

       നമ്മുടെ സ്കൂളിനു ക്യാമ്പ്ചെയ്യാനായി സ്കൂള്‍ വിട്ടുതന്ന അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂള്‍ മാനേജര്‍ ഡോ.ശാന്തകുമാരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ലത ടീച്ചര്‍, ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചര്‍ എന്നിവരോടുള്ള നന്ദി നാഷണല്‍ സര്‍വ്വീസ് യൂണിറ്റിനു വേണ്ടി അറിയിക്കുന്നു.

   സപ്തദിന ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂള്‍ ജീവനക്കാരായ ശ്രീ സുജിതന്‍, ശ്രീ ഭരതന്‍ , സിന്ദൂരം ട്രാവല്‍സിലെ ജീവനക്കാരനായ ശ്രീ. വിനീഷ് എന്നിവര്‍ക്കും പ്രോഗ്രാം ഓഫീസറിന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു.

       അതിഥികളായെത്തിയ പുനര്‍ജ്ജനി ഡയറക്ടര്‍ ഡോ.ജോണ്‍സ് കെ.മംഗലം, സംഗചേതനയിലെ രാകേഷ് കെ.ആര്‍, സ്വതന്ത്ര മലയാള പ്രവര്‍ത്തകന്‍ മനോജ് കരിങ്ങാം മഠത്തില്‍, കരിന്തലക്കൂട്ടത്തിലെ ശ്രീ. വിജീഷ് ലാല്‍, ശ്രീ അഖിലേഷ്, ഗ്രീന്‍ ആര്‍മിയിലെ ശ്രീമതി ലത, ശ്രീമതി ഉമ,, ഓലമെടയല്‍ പരിശീലനം നല്‍കിയ ശ്രീമതി ലീല എന്നിവര്‍ക്ക് പൂമല സ്കൂളിന്‍റെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.

        പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്‍റ് ശ്രീ അനൂപ് കിഷോര്‍, മനു മാര്‍ബിള്‍സ് ഡയറക്ടര്‍ ശ്രീ.പി.വി.ഷാജി, ശ്രീ പി.കെ. ബാബു, അവണൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, മറ്റ് ജീവനക്കാര്‍ അവണൂര്‍ നിവാസികള്‍, അംബേദ്കര്‍ കോളനിവാസികള്‍, ക്യാമ്പ് സന്ദര്‍ശിച്ചും അല്ലാതെയും ക്യാമ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ രക്ഷിതാക്കള്‍, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ ബസ്സ് ജീവനക്കാരന്‍ ശ്രീ.രാജു തുടങ്ങി ഈ സപ്തദിന ക്യാമ്പിന്‍റെ വിജയത്തിനായി നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു.

  പ്രോഗ്രാം ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായ നടപ്പിലാക്കുകയും വോളണ്ടിയര്‍മാര്‍ക്ക് മാതൃകയായിത്തീരുകയും ചെയ്ത ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന്‍, വോളണ്ടിയര്‍ ലീഡര്‍മാരായ ലിന്‍സ് തങ്കച്ചന്‍, ജെനി ജോയി എന്നിവര്‍ക്ക് നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്‍റെ പേരിലുള്ള നന്ദി അറിയിക്കുകയാണ്.

      അവസാനമായി നന്ദിയും സ്നേഹവും അറിയിക്കുവാനുള്ളത് നിങ്ങളോടാണ്...... പ്രോഗ്രാം ഓഫീസറുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലരീതിയില്‍ പെരുമാറുകയും ക്യാമ്പ് വന്‍ വിജയമാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത എന്‍റെ ഏറ്റവും പ്രിയപ്പെട്ട വോളണ്ടിയര്‍മാര്‍ക്ക്.... നന്ദി... എല്ലാത്തിനും....

                                                                            എന്ന്



റസല്‍ ജി.
പ്രോഗ്രാം ഓഫീസര്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍, തൃശൂര്‍




No comments:

Post a Comment