മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സപ്തദിന സഹവാസ ക്യാമ്പ് 2015 -രണ്ടാം ദിനം

2015 December 20
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്നു.
. 

രണ്ടാം ദിനം ചുരുക്കത്തില്‍

  • രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം., ശ്രീമ ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
  • 6.30 ന്, തീംസോംഗോടുകൂടി അസംബ്ലി നടന്നു. 
  • 8.30 ന് പ്രാതല്‍
  • ഒമ്പത് മണിക്ക് രാകേഷ് സാറിന്‍റെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ക്കുള്ള ആക്റ്റിവിറ്റികള്‍
  • പത്ത് മണിക്ക് ഗ്രീന്‍ ആര്‍മിയിലെ ലതചേച്ചിയുടെയും ഉമചേച്ചിയുടെയും നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം നടന്നു. തെങ്ങുകയറ്റ പരിശീലനം ഒരു നവ്യാനുഭമായെന്ന് വോളണ്ടിയര്‍മാര്‍ അഭിപ്രായപ്പെട്ടു.   
  • ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 
  • 2 മണിക്ക്, പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ അംബേദ്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി.
  • 3 മണിക്ക് പ്രിന്‍സിപ്പല്‍ ലീന ടീച്ചറുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ, ലീല ചേച്ചിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ പരിശീലനം നടന്നു.
  • വൈകിട്ട് ആറ് മണിക്ക്, ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ മാസ്റ്റര്‍ ട്രെയിനറും മുളങ്കുന്നത്തുകാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന എ.ആര്‍. ചന്ദ്രന്‍ തദ്ദേശ സ്വയംഭരണത്തെപ്പറ്റി ക്ലാസ്സെടുത്തു.
  • പ്രോഗ്രാ്ം ഓഫീസറുടെ മൂത്ത മകന്‍ ഉണ്ണിക്കുട്ടന്‍റെ നാലാം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ചു.
  • ഏഴുമണിക്ക് ആരംഭിച്ച കലാപരിപാടികള്‍ എട്ടരയ്ക്ക് രാത്രി ഭക്ഷണത്തിനായി അവസാനിപ്പിച്ചു.
  • ഒമ്പത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു. 
  • ശുഭരാത്രി

അസംബ്ലി

രാകേഷ് സാറിന്‍റെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ക്കുള്ള ആക്റ്റിവിറ്റികള്‍
ഗ്രീന്‍ ആര്‍മിയിലെ ഉമചേച്ചിയും ലതചേച്ചിയും തെങ്ങുകയറാന്‍ പരിശീലിപ്പിക്കുന്നു

രസത്തില്‍ നിന്നും ഉരുളന്‍ കിഴങ്ങ് കണ്ടെത്തി #അത് രസമായിരുന്നില്ല സാമ്പാറായിരുന്നുവെന്ന് ഫുഡ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പിന്നീട് അറിയിച്ചു

ലീലചേച്ചീയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ പരിശീലനം


മകന്‍റെ നാലാം പിറന്നാള്‍ ക്യാമ്പില്‍ കേക്ക് മുറിച്ചാഘോഷിക്കുന്ന പ്രോഗ്രാം ഓഫീസര്‍....

കലാപരിപാടികളില്‍ ജീന ടീച്ചറുടെ തകപ്പര്‍ പെര്‍ഫോമന്‍സും

No comments:

Post a Comment