മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സപ്തദിന സഹവാസ ക്യാമ്പ് 2015 -അഞ്ചാം ദിനം

2015 December 23

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്നു.


അഞ്ചാം ദിനം ചുരുക്കത്തില്‍


  • രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം.ശ്രീമ ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
  • 6.30 ന്തീംസോംഗോടുകൂടി അസംബ്ലി നടന്നു. 
  • 8.30 ന് പ്രാതല്‍
  • 9 മണിക്ക് അവണൂര്‍ അംബേദ്കര്‍ കോളനിയില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനം. പരിപാടി വാര്‍ഡ്മെമ്പര്‍ രാംകുമാര്‍ ഉദ്ഘാടനം ചെയ്തു.
  • ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
  • 2 മണിക്ക് അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍‍സ്പെക്ടറായ പയസ്സ്.സി.സിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷയെപ്പറ്റി ക്ലാസ്സ്. 
  • ആറ് മണിക്ക് പ്രമുഖ മലയാളം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തകനും യുവ സംരംഭകനുമായ മനോജ് കരിങ്ങാം മഠത്തില്‍ നയിച്ച വിക്കി മലയാളം എന്ന ചര്‍ച്ച.
  • ഏഴുമണിക്ക് അവണൂര്‍ പതിമൂന്നാം വാര്‍ഡില്‍ വോളണ്ടിയര്‍മാരുടെ  കരോള്‍ നടന്നു.
  • പത്ത് മണിക്ക് ആരംഭിച്ച അവലോകന യോഗം പതിനൊന്നരയ്ക്ക് അവസാനിച്ചു. 
  • ശുഭരാത്രി

അംബേദ്കര്‍ കോളനിയില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനം



വിക്കിമലയാളത്തെപ്പറ്റി മനോജ് കരിങ്ങാം മഠത്തില്‍
പ്രഥമ ശുശ്രൂഷയും വ്യക്തിശുചിത്വവും - പയസ്സ് സര്‍ നയിച്ച ചര്‍ച്ച

ജിംഗിള്‍ ജിംഗിള്‍ ബെല്‍സ്.... #കരോള്‍... ഹല്ലാ പിന്നെ!!!



No comments:

Post a Comment