മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

പുതിയ വോളണ്ടിയര്‍മാരുടെ രക്ഷകര്‍ത്താക്കളുടെ യോഗം

2015 August 11
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങളുടെ ശൈലി ബോദ്ധ്യപ്പെടുത്തി. രക്ഷകര്‍ത്താക്കള്‍ ചോദ്യങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ മറുപടി പറഞ്ഞു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആവശ്യകതകളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസ്സെടുത്തു.

No comments:

Post a Comment