മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

പുതിയ വോളണ്ടിയര്‍മാരുടെ തെരെഞ്ഞെടുപ്പ്

2015 August 10

പൂമല ഹയര്‍സെക്കന്‍ററി സകൂളിന് പുതുതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വോളണ്ടിയര്‍മരുടെ തെരഞ്ഞെടുക്കല്‍ നടന്നു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ റസല്‍ ജിയുടെ ജനറല്‍ ഓറിയന്‍റേഷന്‍ ക്ലാസിനുശേഷം, പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, അധ്യാപകരായ രാകേഷ് എന്‍.ആര്‍, ലൈജി മാത്യു, ഉണ്ണി ശ്രീകുമാര്‍, ഫ്രാന്‍സി ഫ്രാന്‍സിസ്, റെജികുമാര്‍ ജെ. എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അഭിമുഖത്തിലൂടെ സേവനസന്നദ്ധരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ 49 വോളണ്ടിയര്‍മാരെ തെരെഞ്ഞെടുപ്പ് നടത്തി. വോളണ്ടിയര്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി
വോളണ്ടിയര്‍ ലിസ്റ്റ്

No comments:

Post a Comment