പൂമലഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ രജതഗ്രാമം എന്ന പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം വെടിപ്പാറ കോളനിയില്‍ വച്ച് നടന്നു. ഗ്രാമത്തിന്‍റെ സമഗ്ര വികസനത്തിനുവേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഗ്രാമദീപം എന്ന അറിയപ്പെടുന്ന ഈ പ്രവര്‍ത്തനം, വാര്‍ഡ് മെമ്പര്‍ ടി.സി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജനം, ഗ്രാമീണ വനിതകള്‍ക്കായുള്ള തൊഴില്‍ പരിശീലനം എന്നിവ നടന്നു. പി എ സി മെമ്പര്‍ ജി റസല്‍, സ്വപ്ന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു






No comments:
Post a Comment