അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്‍റെ ഭാഗമായി പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ജൈവപച്ചക്കറി കൃഷി പദ്ധതിയായ കൃഷിക്കൂട്ടത്തിന്‍റെ ഉദ്ഘാടനവും പയര്‍ വിത്ത് വിതരണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമസ് നിര്‍വ്വഹിച്ചു.
അന്താരാഷ്ട്ര പയര്‍വര്‍ഷാചരണവുമായി ബന്ധപ്പെട്ട് പയര്‍കൃഷി വ്യാപിക്കുന്നതിനും കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്‍റെ സഹായത്തോടെ, വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപകര്‍ക്കും പയര്‍വിത്ത് വിതരണം ചെയ്യുന്ന പദ്ധതി, കൃഷിവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍. രുക്മിണി വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടപ്പിലാക്കുന്ന പയര്‍ കൃഷിക്കാവശ്യമുള്ള എല്ലാ സാങ്കേതിക സഹായവും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
പി.റ്റി.എ. പ്രസിഡന്‍റ് .സിബി തോമസ് അദ്ധ്യക്ഷനായ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ രശ്മി പോള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ്, എം.പി.റ്റി.എ. വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, അധ്യാപികയായ ലൈജി മാത്യു, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, വളണ്ടിയര്‍മാരായ സജിന്‍ ബാബു, ബെവന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകളില്‍...... 2016 July 17
മാതൃഭൂമി
മാധ്യമം
കേരള കൗമുദി




















No comments:
Post a Comment