മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

പെരുന്നാള്‍ ആഘോഷം ജുവനൈല്‍ ഹോമില്‍

2016 July 06

പൂമലഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ ജുവനൈല്‍ ഹോമിലെ കൂട്ടുകാരുമായി പെരുന്നാള്‍ ആഘോഷിച്ചു. വളണ്ടിയര്‍മാര്‍ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ജുവനൈല്‍ ഹോമിലെ കൂട്ടുകാര്‍ക്ക് വളണ്ടിയര്‍മാര്‍ വസ്ത്രങ്ങള്‍ നല്‍കി. വൃക്ഷത്തൈകളും നട്ടുപിടിപിടിപ്പിച്ചാണ് പൂമല സ്കൂളിലെ കുട്ടികള്‍ അവിടെ നിന്ന് മടങ്ങിയത്. ‍ഡിസ്ട്രിക് പ്രൊബേഷന്‍ ഓഫീസര്‍ രാഗപ്രിയ,സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപകരായ ലൈജി മാത്യു, കെ.ആര്‍.സുനന്ദ, വളണ്ടിയര്‍മാരായ കൃഷ്ണപ്രിയ, കെ.സി.ദര്‍ശന, അഭിരാമി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 




























വാര്‍ത്തകളില്‍....

മാധ്യമം 2016 ജൂലൈ ൭




No comments:

Post a Comment