2025 മെയ് 26 : 2025 മാര്‍ച്ചില്‍ പൂമല ഹയര്‍സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി കരിയര്‍ ഗെഡന്‍സ് ആന്റ് അഡോളസെന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ "ഫോക്കസ് പോയിന്റ് 2.0 - ഫൈനല്‍ ടച്ച്" എന്ന ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി.
പ്രിന്‍സിപ്പല്‍ ജി റസല്‍, ആമുഖ ഭാഷണം നടത്തി. 34 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ക്ലാസ്സില്‍ പങ്കെടുത്തു. സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റിസ് വിഷയങ്ങളിലെ സാധ്യതകള്‍,
അധ്യാപകരായ ഫ്രാന്‍സി ഫ്രാന്‍സിസ്, എന്‍ ആര്‍ രാകേഷ്, ജെയ്സി ജോര്‍ജ്ജ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.

No comments:
Post a Comment