പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് വളന്‍റിയര്‍മാര്‍ പൂമലയിലെ ലഹരിവിമുക്ത കേന്ദ്രമായ
പുനര്‍ജ്ജനി സന്ദര്‍ശിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 നോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. പുനര്‍ജ്ജനിയിലെ അന്തേവാസികളുമായി നാഷണല്‍ സര്‍വ്വീസ് സ്കീം വളന്‍റിയര്‍മാര്‍ ആശയവിനിമയം നടത്തി.
"ലഹരിയും പുതുതലമുറയും" എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളത്തിലെ പ്രമുഖ ലഹരി വിമുക്ത കേന്ദ്രമായ പൂമല പുനര്‍ജ്ജനിയുടെ ഡയറക്ടറും തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഫിലോസഫി അദ്ധ്യാപകനുമായ ഡോ.ജോണ്‍സ് കെ.മംഗലം ചര്‍ച്ച നയിച്ചു. വളന്‍റിയര്‍മാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ഡോക്കുമെന്‍ററി പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും നടന്നു.
പോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപകരായ എന്‍.ആര്‍. രാകേഷ്, ജീന മാത്യു, ടിന വര്‍ഗ്ഗീസ്, വളന്‍റിയര്‍മാരായ ഐശ്വര്യ, കെ.യു. രേഷ്മ എന്നിവര്‍ സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ
മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
വാര്‍ത്തകളില്‍.....
ഡെയ്ലി ഹണ്ട്..ഓണ്‍ലൈന്‍ പോര്‍ട്ടല്‍
മാധ്യമം: 2016 June 27
മാതൃഭൂമി June 30














No comments:
Post a Comment